ലാല്‍ ജോസ് തന്റെ സിനിമകളില്‍ ഗാനങ്ങള്‍ക്ക് അതിയായ പ്രാധാന്യം നല്‍കാറുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിലെ ഗാനങ്ങള്‍ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതും അത് കൊണ്ടാണ് പാട്ടിന്റെ സിറ്റുവേഷന് അനുസൃത്യമായ വിഷ്വലുകള്‍ ലാല്‍ ജോസിന്റെ കയ്യൊപ്പിലൂടെ പുറത്ത് വരുമ്പോള്‍ ഓരോ പ്രേക്ഷകര്‍ക്കും അദ്ദേഹത്തിന്റെ സിനിമകള്‍ പോലെ തന്നെ ഹൃദ്യമാണ് ലാല്‍ജോസിന്റെ ഗാനചിത്രീകരണവും. ലാല്‍ ജോസ് തന്റെ ആദ്യ ചിത്രത്തില്‍ മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത രീതിയില്‍ ഒരു ഗാനം പ്ലാന്‍ ചെയ്തിരുന്നെന്നും എന്നാല്‍ സിനിമയുടെ ബഡ്ജറ്റിനു അത് താങ്ങാന്‍ കഴിയാത്തതിനാല്‍ ‘കന്നിനിലാ പെണ്‍കൊടിയെ എന്ന മറ്റൊരു ഗാനത്തിലേക്ക് മാറുകയായിരുന്നുവെന്നും ലാല്‍ ജോസ് പറയുന്നു.
‘ഒരു മറവത്തൂര്‍ കനവ്’ എന്ന സിനിമയില്‍ ആദ്യം പ്ലാന്‍ ചെയ്തിരുന്ന റൊമാന്റിക് ഫാസ്റ്റ് സോംഗ് മറ്റൊന്നായിരുന്നു. യുറോപ്യന്‍ വാര്‍ പോലെ ഒരു യോദ്ധാവിന്റെ ശൈലിയില്‍ മമ്മുക്ക വരുന്നതൊക്കെ ചിത്രീകരിക്കാനായിരുന്നു പ്ലാന്‍, അതിനു വേണ്ടി മമ്മുക്കയുടെ കോസ്റ്റ്യൂം വരെ റെഡിയാക്കിയിരുന്നു. തമിഴില്‍ മണിരത്നമൊക്കെ അത് പോലെയുള്ള പാട്ടുകള്‍ ചെയ്തിട്ടുണ്ടെങ്കിലും മലയാളത്തില്‍ അങ്ങനെയൊരു ഗാന ചിത്രീകരണം ആദ്യമായിരുന്നു. പക്ഷെ സിനിമയുടെ മുതല്‍മുടക്കിനെ അത് ബാധിക്കുമെന്നതിനാല്‍ വിദ്യാജി(വിദ്യാസാഗര്‍) ആ പാട്ട് ഒഴിവാക്കു പകരം മറ്റൊരു ഗാനം കമ്പോസ് ചെയ്യുകയായിരുന്നു’. അടുത്തിടെ ഒരു ടിവി ഷോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ആദ്യ സിനിമയില്‍ നിന്ന് ഉപേക്ഷിക്കേണ്ടി വന്ന പാട്ടിനെക്കുറിച്ച് ലാല്‍ ജോസ് തുറന്നു പറഞ്ഞത്.
Post Your Comments