CinemaGeneralLatest NewsNEWS

ഇന്ത്യൻ – 2ൽ കമലിനൊപ്പം വിജയ് സേതുപതിയോ…?

സൂപ്പർസ്റ്റാർ രജനിക്കൊപ്പം പേട്ടയിൽ വില്ലൻ കഥാപാത്രമായി വിജയ് സേതുപതി എത്തിയിരുന്നു. നിലവിൽ, ഇളയദളപതി വിജയ്‌ക്കൊപ്പം അഭിനയിക്കുന്ന 'വിജയ് 64'ലിലും സേതുപതി വില്ലൻതന്നെയാണ്.

ഉലകനായകൻ കമലിനൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതി അഭിനയിക്കാൻ ഒരു അവസരം ചോദിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. അറുപതാം പിറന്നാൾ സിനിമ മേഖലയിലെ പ്രമുഖർക്കൊപ്പം കമൽ ആഘോഷിക്കുമ്പോൾ ആ സദസ്സിൽ അദ്ദേഹത്തിനൊപ്പം വിജയ് സേതുപതിയും ഉണ്ടായിരുന്നു. “പറ്റുമെങ്കിൽ സാർ.. നിങ്ങളുടെ സിനിമയിൽ അഭിനയിക്കാൻ എനിക്കും ഒരു ചാൻസ് തരണം..” വേദിയിലെത്തുമ്പോൾ സേതുപതി ചോദിച്ചു.

ഇപ്പോഴിതാ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ശങ്കർ സംവിധാനം ചെയ്യുന്ന കമലിന്റെ ബ്രഹ്‌മാണ്ഡ ചിത്രം ‘ഇന്ത്യൻ 2’ൽ വിജയ് സേതുപതി അഭിനയിക്കുമെന്ന റിപ്പോർട്ടുകളാണ് എത്തുന്നത്. ആരോഗ്യകാരണങ്ങളാൽ വിശ്രമത്തിൽ കഴിയുന്ന കമൽ തിരിച്ചെത്തുന്നതോടെ 2020 ഫെബ്രുവരിയിലായിരിക്കും ഈ ബ്രഹ്മാണ്ഡ കോംബോയുടെ ചിത്രീകരണം ആരംഭിക്കുക. സൂപ്പർസ്റ്റാർ രജനിക്കൊപ്പം പേട്ടയിൽ വില്ലൻ കഥാപാത്രമായി വിജയ് സേതുപതി എത്തിയിരുന്നു. നിലവിൽ, ഇളയദളപതി വിജയ്‌ക്കൊപ്പം അഭിനയിക്കുന്ന ‘വിജയ് 64’ലിലും സേതുപതി വില്ലൻതന്നെയാണ്. ഉലക നായകനൊപ്പവും അദ്ദേഹം വില്ലനായിത്തന്നെ എത്തും. ഇതിനൊക്കെ പുറമെ കമൽ ഹാസൻ സംവിധാനം ചെയ്യാനിരിക്കുന്ന ‘തലൈവൻ ഇരുക്കിറാൻ’ എന്ന ചിത്രത്തിലും പ്രധാന പ്രതിനായകനായി വിജയ് സേതുപതി എത്തുമെന്നാണ് സൂചനകൾ. എന്നാൽ, അണിയറ പ്രവർത്തകർ ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button