തന്റെ ബാല്യത്തിന്റെ വേദന തന്നെയായിരുന്നു സ്ഫടികം എന്ന സിനിമയിലൂടെ പറയാന്‍ ശ്രമിച്ചതെന്ന് സംവിധായന്‍ ഭദ്രന്‍. മലയാള സിനിമയില്‍ വിസ്മയ വിജയം തീര്‍ത്ത സ്ഫടികം കാലാതീതമായി പ്രേക്ഷകര്‍ കൈവെള്ളയില്‍ വെച്ച് ഓമനിച്ചു പോരുന്ന സിനിമയാണ്. ക്ലാസും മാസും നല്‍കി ഭദ്രന്‍ പ്രേക്ഷകരെ അതിശയിപ്പിച്ച സ്ഫടികം ഭദ്രന്റെ ബാല്യകാല ജീവിതത്തിന്റെ തന്നെ ഒരു പുനരവതരണമായിരുന്നു.ആക്ഷനപ്പുറം ചിത്രത്തിലെ ഇമോഷണല്‍ രംങ്ങള്‍ സ്കോര്‍ ചെയ്ത സ്ഫടികം അച്ഛനും മകനും തമ്മിലുള്ള വൈകാരിക സ്പര്‍ശത്തിന്റെ ആഴത്തിലുള്ള ചലച്ചിത്ര കാഴ്ചയായിരുന്നു
ക്ലാസില്‍ താമസിച്ചു വന്ന കുട്ടിയെ അധ്യാപകന്‍ കരണത്തടിച്ചു. കുട്ടി താമസിച്ചതിന്റെ കാരണം എന്താണ് ഒരു പൊന്മാനെ പൊട്ടക്കിണറ്റില്‍ കണ്ടു,അത് നോക്കി നിന്നത് കൊണ്ടാണ് ക്ലാസില്‍ അവന്‍ വൈകിയത്.ആ അഞ്ചാം ക്ലാസ്സുകാരന്‍ ഞാനായിരുന്നു. സാറിന്റെ ആംഗിളില്‍ നോക്കുമ്പോള്‍ അത് ശരിയായിരിക്കാം. പക്ഷെ എനിക്ക് അത് എന്‍റെ ഉള്ളിന്റെ ഉള്ളിലെ നീറ്റലായിരുന്നു എന്റെ ബാല്യത്തിലെ ഞാന്‍ അനുഭവിച്ച വേദന തന്നെയായിരുന്നു ഞാന്‍ സ്ഫടികം എന്ന ചിത്രത്തിലൂടെ അവതരിപ്പിച്ചത്. ഇന്നത്തെ എത്ര കുട്ടികള്‍ക്ക് ഒരു പൊന്മാനെ കണ്ടാല്‍ അത് പൊന്മാന്‍ ആണെന്ന് കൃത്യമായി തിരിച്ചറിയാന്‍ കഴിയും. അത് ഒരു ചോദ്യമായി തന്നെ നില്‍ക്കുന്നു.
Post Your Comments