പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ് അനുപമ പരമേശ്വരന്‍. തമിഴിലും തെലുങ്കിലും സജീവമായ താരം ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘മണിയറയിലെ അശോകന്‍’ എന്ന ചിത്രത്തിലൂടെ സഹസംവിധായികയായും തുടക്കം കുറിച്ചിരിക്കുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹോട്ട് ലുക്ക് എന്ന സംസാരത്തെക്കുറിച്ച് തുറന്നു പറയുന്നു
”തെലുങ്കിലൊക്കെ അഭിനയിച്ചപ്പോള്‍ അനുപം അല്‍പ്പം ഹോട്ട് ആയി എന്നൊക്കെ സംസാരമുണ്ട്. എന്നാല്‍ തെലുങ്കിലോ കന്നഡയിലോ ഒക്കെ മുഖം കാണിച്ചാല്‍ പിന്നെ ഹോട്ട് ആയി എന്നതൊക്കെ വെറുംതെറ്റിദ്ധാരണയാണ്” എന്ന് അനുപമ പറയുന്നു. നല്ലതല്ലാത്ത സിനിമകള്‍ ഏതു ഭാഷയിലും ഉള്ളതു പോലെ തെലുങ്കിലും ഉണ്ട്. വലിയ ഹോട്ട് ലുക്കിലൊന്നും ഞാന്‍ തെലുങ്കില്‍ വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം ‘ഹല്ലോ ഗുരു പ്രേമ കൊസമേ’ എന്ന സിനിമയുടെ ടീസറില്‍ പിന്‍ഭാഗം അല്‍പം ഇറങ്ങിയ ബ്ലൗസ് അണിഞ്ഞു.’
‘സാരിയുടുക്കുമ്ബോള്‍ സൈഡില്‍ അല്‍പം വയറ് കാണുന്നതും കഴുത്തിറക്കി വെട്ടിയ ബ്ലൗസ് അണിയുന്നതും ഒക്കെയാണോ ഹോട്ട്? മുണ്ടും ബ്ലൗസും ഇട്ട് അഭിനയിച്ചിരുന്ന നായികമാര്‍ നമുക്ക് ഉണ്ടായിരുന്നില്ലേ? ആ സീനുകള്‍ സിനിമയുടെ ടീസറിന് വേണ്ടി ചെയ്തതാണ്. അതായിരിക്കും ഞാന്‍ ചെയ്തതില്‍ മാക്‌സിമം ഹോട്ട് ലുക്ക്. അപ്പോഴേ എന്നെ ഹോട്ട് ആയി തോന്നിയെങ്കില്‍ അത് തോന്നിയവരോട് ഒന്നേ പറയാനുള്ളു. താങ്ക് യൂ..”, അനുപമ പറഞ്ഞു
Post Your Comments