ബോളിവുഡിലെ ബോൾഡൻ താരമാണ് തപ്സി പന്നു. തന്റെ നിലപാടുകളും അഭിപ്രായങ്ങളും അർക്ക് മുന്നിലും തുറന്നു പറയാൻ താ ഒരു മടിരംയും കാണിക്കാറില്ല. സിനിമയിലും ഇത് തന്നെയാണ് താരം സ്വീകരിക്കുന്നത്. സത്രീപക്ഷ-ബോൾഡൻ ചിത്രങ്ങളിലാണ് താപ്സി അധികവും പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിതാ സിനിമ മേഖലയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടതിനെ കുറിച്ചും ഇൻസ്ട്രിയിലെ പുരുഷ മേൽക്കോയ്മയെ കുറിച്ചും പറയുകയാണ് താരം. നേഹ ദൂപിയ അവതാരികയായി എത്തുന്ന നോ ഫിൽറ്റർ നേഹ എന്ന പരിപാടിയിലാണ് തപ്സി ഇക്കാര്യം വെളിപ്പെടുത്തിയത്.
കൂടെ അഭിനയിച്ചതിൽ വെച്ച് ഏറ്റവും മോശമായതും ബോളിവുഡിൽ തുടർന്ന് പോകാൻ സന്നിധ്യതയില്ലാത്തതുമായ താരത്തിന്റെ പേര് പറയാൻ ആവശ്യപ്പെട്ടത്. അപ്പോഴാണ മറ്റൊന്നും ചിന്തിക്കാതെ താരപുത്രന്റെ പേര് വെളിപ്പെടുത്തിയത്.
ഹർഷ് വർധൻ കപൂറിന്റെ പേരാണ് ഷോയിൽ താരം ഉത്തരമായി പറഞ്ഞത്. താരപുത്രനായതു കെണ്ടാണ് ഹർഷ് വർധന് വീണ്ടും ചിത്രം ലഭിച്ചത്. അനിൽ കപൂറിന്റെ മകൻ ആയിരുന്നില്ലെങ്കിൽ ആദ്യ ചിത്രത്തിനു ശേഷം ഹർഷ് വർധനെ തേടി രണ്ടാമതൊരു ചിത്രം എത്തുകയില്ലായിരുന്നുവെന്ന് തപ്സി പറഞ്ഞു.രാകേയ്ഷ് ഓംപ്രകാശ് മെഹ്ര ഒരുക്കിയ ‘മിര്സ്യാ’ ആയിരുന്നു ഹര്ഷ് വര്ധന്റെ ആദ്യ ചിത്രം. ഭാവേഷ് ജോഷി സൂപ്പർ ഹീറോ ആണ് ഹർഷ് വർധന്റെ രണ്ടാം ചിത്രം. ഈ രണ്ട് ചിത്രങ്ങളും ബോക്സോഫീസിൽ പൂർണ്ണ പരാജയമായിരുന്നു.
തനിയ്ക്ക് ലജ്ജ തോന്നിയ താരങ്ങളെ കുറിച്ചും തപ്സി വെളിപ്പെടുത്തി. നടി ജാക്വിനോടൊപ്പം അഭിനയിക്കുമ്പോൾ തനിയ്ക്ക് തന്നോട് തന്നെ ലജ്ജ തോന്നിയിരുന്നു. വളരെ മനോഹരമാ ശരീരമുള്ള വരാണ്. ജുഡ്വ2 ൽ ജാക്വിനോടൊപ്പം അഭിനയിക്കാൻ ഏറെ ബുദ്ധിമുട്ടിയിരുന്നു.തനയ്ക്ക് എന്നോട് തന്നെ ലജ്ജ തോന്നിയ ഒരു നിമിഷമായിരുന്നു അത്.
തന്നെ പ്രതിരോധത്തിലാക്കിയ മറ്റൊരു താരമാണ് വിക്കി കൗശൽ. തന്നെ അത്ഭുതപ്പെടുത്തിയ ഒരു താരമാണ് വിക്കിയെന്നും തപ്സി പറഞ്ഞു. മൻമർസിയ എന്ന ചിത്രത്തിലായിരുന്നു ഒരുമിച്ച് അഭിനയിക്കുന്നത്. ഏറ്റവും പ്രയാസമേറിയ ഒരു ചിത്രമായിരുന്നു ഇത്. വിക്കിയോടൊപ്പമുള്ള ഓരോ സീനുകൾ കഴിയുമ്പോഴും താൻ കൂടുതൽ ജാഗരൂകയാകാറുണ്ടായിരുന്നു. ഇതിനെ കുറിച്ച് ഞാൻ വിക്കിയോട് തന്നെ പറയുകയും ചെയ്തിരുന്നു. ബോളിവുഡിലെ മികച്ച അഭിനേതാവിൽ ഒരാളാണ് വിക്കി കൗശൽ എന്നും തപ്ലി കൂട്ടിച്ചേർത്തു.
Post Your Comments