CinemaGeneralLatest NewsMollywoodNEWS

എന്നെ നായികയാക്കി ഒരു സിനിമയെടുത്ത് അതിന്‍റെ പോസ്റ്റര്‍ നാട് നീളെ ഒട്ടിച്ചാല്‍ എത്രപേര്‍ പോയി കാണും

അത് കൊണ്ട് ഞാനിവിടെ കെപിഎസി ലളിത ചേച്ചിയ്ക്കും, സുകുമാരിയമ്മയ്ക്കും, കല്‍പ്പന ചേച്ചിയ്ക്കും പിറന്ന മോളായിട്ടു കഴിയാനാണ് ഇഷ്ടപ്പെടുന്നത്

ദേശീയ പുരസ്കാരം ലഭിച്ചിട്ടും തനിക്ക് വേണ്ടത്ര വേഷങ്ങള്‍ കിട്ടുന്നില്ലെന്ന് തുറന്നു പറയുകയാണ് സുരഭി ലക്ഷ്മി, താന്‍ നായികയായാല്‍ ആ സിനിമ ഇവിടെ ആര് പോയി കാണാന്‍ ആണെന്നും സുരഭി സ്വയം ട്രോളുന്നുണ്ട്. നായികയാകാന്‍ കഴിയാത്തതില്‍ നിരാശയില്ലെന്നും അതൊക്കെ സിനിമയുടെ മാര്‍ക്കറ്റിന്റെ ഭാഗമാണെന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സുരഭി പറയുന്നു.

‘നായിക വേഷം കിട്ടാത്തതില്‍ വിഷമമൊന്നുമില്ല. മാര്‍ക്കറ്റ് ഒരു പ്രശ്നമാണ്. എന്നെ നായികയാക്കി ഒരു സിനിമയെടുത്ത് അതിന്റെ പോസ്റ്റര്‍ നാട് നീളെ ഒട്ടിച്ചാല്‍ എത്രപേര്‍ പോയി കാണും എന്നത് ചോദ്യം തന്നെയാണ്. സ്ഥിരം നായിക വേഷം ചെയ്തു കൊണ്ടിരിക്കുന്ന ആളിനാണ് നാഷണല്‍ അവാര്‍ഡ്‌ കിട്ടിയതെങ്കില്‍ അവരുടെ മാര്‍ക്കറ്റ് വാല്യൂവും കൂടും. കൈനിറയെ അവസരങ്ങളും കിട്ടുമായിരുന്നു. എനിക്ക് നായികാ വേഷങ്ങള്‍ കിട്ടില്ല. പിന്നെ അമ്മ വേഷത്തിനുള്ള പ്രായവുമില്ല. ഇതിനിടയിലുള്ള ചെറിയ വേഷങ്ങളാണ് ചേരുക. അത്തരം വേഷങ്ങള്‍ മലയാള സിനിമയില്‍ കുറവുമാണ്. അത് കൊണ്ട് ഞാനിവിടെ കെപിഎസി ലളിത ചേച്ചിയ്ക്കും, സുകുമാരിയമ്മയ്ക്കും, കല്‍പ്പന ചേച്ചിയ്ക്കും പിറന്ന മോളായിട്ടു കഴിയാനാണ് ഇഷ്ടപ്പെടുന്നത്. വളരെ ഫ്ലെക്സ്ബിള്‍ ആയിട്ടുള്ള നടിയാകാനാണ് ശ്രമിക്കുന്നത്. ചെയ്തു ചെയ്തു മാത്രമേ അതിലേക്കു നമ്മള്‍ എത്തൂ. അതിലേക്ക് എത്തുമ്പോള്‍ അഭിനയം നിര്‍ത്താം. അതുവരെ ചെറിയ വേഷമാണേലും സിനിമയില്‍ ഞാനുണ്ടാകും’.

shortlink

Related Articles

Post Your Comments


Back to top button