വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിക്കുള്ളിലിരുന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷെഹല പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി പ്രമുഖ ആക്ഷൻ ഹാസ്യ താരം സന്തോഷ് പണ്ഡിറ്റും രംഗത്ത്. പലപ്പോഴും കാലിയാക്കലുകൾക്കായി മാത്രം പരിവഗണിക്കപ്പെടുന്ന താരത്തിന്റെ ഈ സംഭവത്തെ സംബന്ധിച്ച ചോദ്യം എന്നാൽ വളരെ ഗൗരവമുള്ളതാണ്. ചികിത്സ ആവശ്യങ്ങൾക്കായി എന്നും അവർ ബുദ്ധിമുട്ടുന്നു, ഇതുവരെ ഒരു മെഡിക്കല്‍ കോളേജ് ഇല്ലാത്ത ജില്ലയാണ് വയനാട് എന്ന കാര്യം ഊന്നിപ്പറയുകയാണ് താരം.
വിദ്യാര്‍ഥിനി മരിച്ച സംഭവം നടന്നത് ഉത്തര്‍ പ്രദേശില്‍ ആയിരുന്നെങ്കില്‍ സാംസ്‌കാരിക നായകര്‍ പൊളിച്ചേനെ എന്നും സന്തോഷ് പണ്ഡിറ്റ് വിമർശിക്കുന്നു.
“കേരളം മുഴുവനും ബാറും പബ്ബും ഉണ്ടാക്കുകയും കോടികള്‍ മുടക്കി വനിതാ മതില്‍ കെട്ടുകയും ചെയ്യുന്നതിനോടൊപ്പം അര ചാക്ക് സിമെന്റ് വാങ്ങിച്ച് ആ ക്ലാസിലെ മാളങ്ങള്‍ അടച്ചിരുന്നുവെങ്കില്‍ ഒരു കുരുന്നു ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. കുഞ്ഞു പെങ്ങളെ, ആദരാഞ്ജലികള്‍”, ആക്ഷൻ ഹാസ്യതാരം സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു.
Post Your Comments