മലയാളികളുടെ ഇഷ്ടനടന് കുഞ്ചാക്കോ ബോബന് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ കുടുംബത്തിലെ പല വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സംവിധായകന് രഞ്ജിത്ത് ശങ്കര്‍ കുഞ്ചാക്കോ ബോബനുമായി നടത്തിയ ഒരു സൗഹൃദ സംഭാഷണത്തിന്റെ സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. കുഞ്ചാക്കോ ബോബനെക്കുറിച്ചുള്ള ഒരു ട്രോളാണ് വിഷയം.
“ചരിത്രവേഷങ്ങള്‍ മലയാളത്തില്‍ ചെയ്യാന്‍ മമ്മൂട്ടി ആണ് മികച്ചത് എന്നു പറയുന്നവര്‍ ചാക്കോച്ചന്റെ പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച കാണാത്തവര്‍ ആണ്” എന്നുള്ള ഒരു ട്രോള്‍ രഞ്ജിത്ത് ചാക്കോച്ചന് അയക്കുകയായിരുന്നു. പുത്തൂരം പുത്രി ഉണ്ണിയാര്ച്ചയിലെ താരത്തിന്റെ ഗെറ്റപ്പ് സഹിതമായിരുന്നു ട്രോള്‍. ‘എനിക്കിട്ടു പണിയാന്‍ ഒരുങ്ങിയേക്കുവാണല്ലേ ദുഷ്ടാ’ എന്നായിരുന്നു ചാക്കോച്ചന്റെ മറുപടി. ആരോ തനിക്ക് ഫോര്‍വേഡ് ചെയ്തതാണെന്നും സിനിമ താന്‍ കണ്ടിട്ടില്ലെന്നും ഉടന്‍ കാണുമെന്നും രഞ്ജിത്ത് പറഞ്ഞു. ‘അവനെയങ്ങു തട്ടിയേക്കൂ..’വെന്നായിരുന്നു പിന്നീടുവന്ന ചാക്കോച്ചന്റെ മെസേജ്.
വാട്സാപ്പ് ചാറ്റിന്റെ സ്ക്രീന്‍ഷോട്ട് രഞ്ജിത്ത് ശങ്കര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുകയായിരുന്നു. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കഴിഞ്ഞു
Post Your Comments