
സമൂഹമാധ്യങ്ങളിൽ പലപ്പോഴും നല്ല വിശേഷങ്ങളുമായെത്തുന്ന താരപത്നിയാണ് സുപ്രിയ പൃഥ്വിരാജ്. ഇപ്പോഴിതാ, കിങ് ഖാന് ചിത്രമായ ദില്സലേയിലെ ജിയ ജലേയുടെ പുതിയ വേര്ഷനുമായെത്തിയ ഹരിശങ്കറിനെ അഭിനന്ദിച്ചുകൊണ്ട് താരപത്നി എത്തിയിരിക്കുകയാണ്. ജിയാ ജലേയ്ക്ക് ഇങ്ങനെയും ഒരു മനോഹര വെർഷൻ ഉണ്ടായിരുന്നോ.. എന്ന ആകാംക്ഷയോടെയാണ് ഹരിശങ്കറിന്റെ ഗാനം സുപ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഹരിശങ്കറിന്റെയും സംഗീതജ്ഞൻ രാജേഷ് വൈദ്യയുടെയും കഴിവ് അപരമെന്നാണ് താരപത്നി പറയുന്നു.
വീഡിയോ വൈറൽ ആയതോടെ, സംയുക്ത മേനോനുള്പ്പടെ നിരവധി പേരാണ് ആശംസകളുമായെത്തിയത്. പിന്നീട് പോസ്റ്റ് കണ്ട ഹരിശങ്കറും നന്ദിയറിയിച്ചു. ഹരിശങ്കറിന്റെ “പൂക്കൾ പൂക്കും തരുണം..” വെർഷനും മനോഹരമാണെന്ന് ആരാധകർ കമന്റ് ചെയ്തു.
Post Your Comments