സിനിമയില്‍ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും നവ്യ നായരോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. ഇഷ്ടമെന്ന ചിത്രത്തിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. പിന്നീടങ്ങോട്ട് മികച്ച അവസരങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്. വൈവിധ്യമാര്‍ന്ന ചിത്രങ്ങളുമായി മുന്നേറുന്നതിനിടയിലായിരുന്നു താരം വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്. 2010ലായിരുന്നു താരത്തിന്റെ വിവാഹം. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റയെ വിശേഷങ്ങള്‍ പങ്കുവെച്ച് താരമെത്താറുണ്ട്.
ഇപ്പോഴിതാ നവ്യയുടെ മകനായ സായി കൃഷ്ണയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാളാഘോഷത്തിനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ച് താരമെത്തിയിരുന്നു.
മൈ ജാന്‍ മൈ ബേബി, മൈ സായി പിറന്നാള്‍ സദ്യ എന്ന ക്യാപ്ഷനോടെയായിരുന്നു നവ്യ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഭര്‍ത്താവായ സന്തോഷ് മേനോനും ആഘോഷത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. നേരത്തെ കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ സായിക്കൊപ്പം സ്വിമ്മിങ് പൂളില്‍ നീന്തിത്തുടിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചും നവ്യ എത്തിയിരുന്നു. മകന്റെ അടുത്ത സുഹൃത്താണ് താനെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. മകനായി പിറന്നാള്‍ സദ്യയൊരുക്കിയും പ്രിയപ്പെട്ട കേക്ക് നല്‍കിയുമാണ് ഇത്തവണത്തെ ആഘോഷം വിപുലമാക്കിയത്.
Post Your Comments