CinemaGeneralKeralaLatest NewsNEWS

ഒരു വേറിട്ട കാസ്റ്റിംഗ് കോൾ; ചാർലിക്ക് ശേഷം വീണ്ടും മാർട്ടിൻ പ്രക്കാട്ട് വരുന്നു

കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജുമാണ് ചിത്രത്തിലെ പ്രധാന നടന്മാർ. പൊലീസ് കഥയാകും ചിത്രം പറയുക.

അടുക്കും ചിട്ടയുമില്ലാത്ത ജീവിത്തിന്റെ ‘ചാര്‍ലി’യിലൂടെ മലയാളികളെ മാനസിക സ്വാതന്ത്രരാക്കിയ സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് വീണ്ടും സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്യുന്നു. വേറിട്ടൊരു രീതി കാസ്റ്റിങ് കോളുമായാണ് പ്രക്കാട്ടിലിന്റെ വരവ്. പലപ്പോഴും ഓൺലൈനിലൂടെയും പത്രങ്ങളിലൂടെയുമാകും കാസ്റ്റിങ് കോളുകൾ അണിയറ പ്രവർത്തകർ പുറത്തുവിടുക. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി നാട്ടിൻപുറങ്ങളിൽ ഫ്ലെക്സ് പരസ്യങ്ങളുമായാണ് മാർട്ടിൻ പ്രക്കാട്ടും സംഘവും അഭിനയ പ്രതിഭകളെ തേടി ഇറങ്ങിയിരിക്കുന്നത്.

പിറവം, പുത്തന്‍കുരിശ്, കോലഞ്ചേരി എന്നീ സ്ഥലങ്ങളില്‍ നിന്നുള്ളവരെയാണ് സംവിധായകന്‍ തന്റെ പുതിയ ചിത്രത്തിലേക്ക് തേടുന്നത്. ഈ സ്ഥലങ്ങളില്‍ കാസ്റ്റിങ് കോളിന്റെ ഫ്ലെക്സുകൾ സ്ഥാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

‘ഈ നാട്ടില്‍ നിന്നും അഭിനേതാക്കളെ തേടുന്നു..!’ എന്ന തലവാചകത്തോടൊപ്പം തുടങ്ങുന്ന ഫ്ലെക്സുകൾ. നവംബര്‍ 24 ഞായറാഴ്ച്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 3 മണി വരെ പിറവം കിങ്ഡം പബ്ലിക് സ്‌കൂളില്‍ വച്ചാണ് ഒഡിഷന്‍ നടത്തുന്നതെന്ന വിവരം നൽകുന്നു.

കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജുമാണ് ചിത്രത്തിലെ പ്രധാന നടന്മാർ. പൊലീസ് കഥയാകും ചിത്രം പറയുക. അടുത്ത ജനുവരിയോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments


Back to top button