61 കാരി പോപ് താരം മഡോണയുടെ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. വെളുപ്പിനെ മൂന്ന് മണിക്കെഴുന്നേറ്റ് മഡോണ ചെയ്യുന്ന കാര്യങ്ങളായിരുന്നു വിഡിയോയിലുണ്ടായിരുന്നത്. 41 ഡിഗ്രിയില്‍ ഐസ് ബാത്താണ് മഡോണ ചെയ്തത്. ഇത് പരിക്കുകള്‍ക്ക് മികച്ച മരുന്നാണെന്നാണ് മഡോണ പറയുന്നത്. ഐസ് കട്ടകള്‍ നിറച്ച ബാത്ത് ടബ്ബില്‍ മഡോണ ഇറങ്ങുന്നതും വിഡിയോയിലുണ്ട്.
https://www.instagram.com/tv/B4_ABoOhIBC/?utm_source=ig_web_copy_link
മഡോണയുടെ വലത് കയ്യില്‍ ഒരു മുറിവുണ്ട്. ഐസ് വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ കാലിലെ മറ്റൊരു മുറിവും മഡോണ കാണിച്ചു. ഏകദേശം ഒരു മിനിട്ടിന് ശേഷം റബര്‍ സോക്സ് അഴിച്ചു മാറ്റി, തന്റെ കാലിലെ ചര്‍മ്മം ക്യാമറക്ക് മുന്നില്‍ മഡോണ തുറന്നു കാണിച്ചു.’അങ്ങനെയാണ് നിങ്ങള്‍ എത്ര തണുപ്പുണ്ടെന്ന് മനസ്സിലാക്കുന്നത്. ഇത് മുറിവുണക്കും’ – മഡോണ പറയുന്നു. ഇതിന് ശേഷം ഒരു വെളുത്ത ചായക്കപ്പില്‍ നിന്നും മഞ്ഞ നിറത്തിലെ ദ്രാവകം മഡോണ കുടിച്ചു. ഇത് തന്റെ തന്നെ മൂത്രമാണെന്നും ഐസ് ബാത്തില്‍ നിന്നും പുറത്തു കടക്കുമ്പോള്‍ മൂത്രം കുടിക്കുന്നത് നല്ലതാണെന്നും മഡോണ പറഞ്ഞു.
Post Your Comments