AwardsCinemaGeneralInternationalKeralaNEWS

ഒരു ഗോവ ജല്ലിക്കട്ട് ; ചലച്ചിത്രമേളയിൽ വിദേശികൾ കട്ട വെയ്റ്റിംഗ്…

കഴിഞ്ഞ വർഷം ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ മത്സരിച്ച ലിജോ ചിത്രം ഈ. മാ. യൗ.ലെ അഭിനയത്തിന് ചെമ്പൻ വിനോദ് മികച്ച നടനുള്ള പുരസ്ക്കാരം കരസ്ഥമാക്കിയിരുന്നു. ഇത്തവണ കളത്തിലേക്ക് ജെല്ലിക്കട്ട് ഇറങ്ങുമ്പോൾ ആകാംക്ഷയിലാണ് മലയാളി സിനിമ ആരാധകർ.

പനാജി : ഗോവയിലും ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് ഇന്ന് പ്രദര്ശനത്തിനെത്തും. അന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ് ചിത്രം പങ്കെടുക്കുന്നത്. കയറുപൊട്ടിയോടുന്ന അറവ് പോത്തിനെ പിടിക്കാനായി വിറളിപിടിച്ചോടുന്ന മനുഷ്യരും അവരുടെ ഉള്ളിൽ നിന്നും മറനീക്കി പുറത്തേക്ക് വരുന്ന മൃഗവും അനുഭവവേദ്യമാക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള ചലച്ചിത്രമാണ് ജല്ലിക്കട്ട്.

കഴിഞ്ഞ വർഷം ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ മത്സരിച്ച ലിജോ ചിത്രം ഈ. മാ. യൗ.ലെ അഭിനയത്തിന് ചെമ്പൻ വിനോദ് മികച്ച നടനുള്ള പുരസ്ക്കാരം കരസ്ഥമാക്കിയിരുന്നു. ഇത്തവണ കളത്തിലേക്ക് ജെല്ലിക്കട്ട് ഇറങ്ങുമ്പോൾ ആകാംക്ഷയിലാണ് മലയാളി സിനിമ ആരാധകർ.

ഇന്നത്തെ മറ്റു മലയാള പ്രദർശനങ്ങൾ, ടി. അരുണ്‍കുമാറിന്റെ രചനയില്‍ നോവിന്‍ വാസുദേവ് സംവിധാനം ചെയ്ത ‘ഇരവിലും പകലിലും ഒടിയന്‍’ എന്ന ഡോക്യുമന്ററി ചിത്രം ഇന്ത്യന്‍ പനോരമ വിഭാഗത്തിലും ജോണ്‍ എബ്രഹാം സംവിധാനംചെയ്ത ‘അഗ്രഹാരത്തിലെ കഴുതൈ’ എന്ന ചിത്രം റെട്രോസ്പെക്ടീവ് വിഭാഗത്തിലും പ്രദര്‍ശനത്തിനെത്തും.

shortlink

Related Articles

Post Your Comments

Back to top button