ഹണീ ബി , ആം ടോണി, ഹണീ ബി 2. എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ജീൻപോൾ ലാൽ (ലാൽ ജൂനിയർ) മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കാന്‍ പ്ലാന്‍ ചെയ്ത ചിത്രത്തില്‍ ഇപ്പോള്‍ നായകന്‍ പൃഥ്വിരാജ് . ‘ഡ്രൈവിംഗ് ലൈസൻസ്’. എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് പകരം പൃഥ്വിരാജ് വന്നത് എങ്ങനെയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ .
ലാൽ ജൂനിയറിന്റെ നാലാമത്തെ സിനിമയാണ് ഡ്രൈവിംഗ് ലൈസൻസ്. ”വര്‍ഷങ്ങള്‍ക്ക് മുന്‍പേ താന്‍ പ്ലാന്‍ ചെയ്തിരുന്ന സിനിമയായിരുന്നു ഡ്രൈവിങ് ലൈസന്‍സ്’ ‘ഹായ് ഐ ആം ടോണി’ക്ക് ശേഷം ആരംഭിക്കണമെന്ന് ഉദ്ദേശിച്ച സിനിമയായിരുന്നു. സിനിമ വൈകിയതിന്റെ കാരണം മമ്മൂട്ടിയുടെ ഡേറ്റ് പ്രശ്‌നങ്ങള്‍ ആയിരുന്നു വെന്ന് ജീന്‍ പോള്‍ ലാല്‍ പറയുന്നു. ‘സില്ലി മോങ്ക്‌സ് മലയാളത്തി’ന് നല്‍കിയ അഭിമുഖത്തില്‍ ജീൻപോൾ ലാലിന്റെ വാക്കുകള്‍ ഇങ്ങനെ ..
”മമ്മൂക്കയും പപ്പയും (ലാൽ) ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടത് . എന്നാൽ അത് പിന്നീട് പൃഥ്വിരാജിലേക്കും സുരാജ് വെഞ്ഞാറമൂടിലേക്കും മാറുകയായിരുന്നു. ഒടുവിൽ ഡേറ്റ് പപ്രശ്നങ്ങളാൽ പൃഥ്വിരാജ് നായകനാവുകയായിരുന്നു. മമ്മൂക്കയുടെ ഡേറ്റ് ഇഷ്യൂ കാരണമാണ് സിനിമ ആദ്യം തുടങ്ങാതെ പോയത് . എന്നാൽ പിന്നീട് സിനിമയുടെ കഥ യും താരത്തിന് ഇഷ്ട്ടമായില്ലെന്ന് സംവിധായകൻ പറയുന്നു . രണ്ട് നായകന്മാരനെ സിനിമയിൽ ആ ടൈമില്‍ മമ്മൂക്കയ്ക്ക് രണ്ട് നായകൻമാർ ഉള്ള പടത്തിൽ അഭിനയിക്കാനുള്ള താല്‍പര്യമില്ലായിരുന്നു. ക്ലൈമാക്‌സ് സീനിനോട് അടുത്തപ്പോഴാണ് മമ്മൂക്കയ്ക്ക് അത് ഇഷ്ടപ്പെടാതെ വന്നത്. അങ്ങനെ വന്നപ്പോൾ ഒന്നുകിൽ കഥ മാറ്റുക, അല്ലെങ്കിൽ ആളെ മാറ്റുക എന്ന സാധ്യത മാത്രമാണ് മുൻപിലുണ്ടായിരുന്നത്. മമ്മൂക്ക തന്നെ പിന്നീട് ഒഴിവാകുകയായിരുന്നു. അതുകൊണ്ട് കഥ മാറ്റേണ്ടിവന്നില്ല കഥയില്‍ എനിക്ക് വിശ്വാസമുണ്ട്” ജീൻ പറഞ്ഞു.
Post Your Comments