
തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും പഴയകാല സിനിമ നായികയുമായിരുന്ന ജയലളിതയുടെ ജീവിതകഥ ആവിഷ്കരിക്കുന്ന ചിത്രം ‘തലൈവി’യുടെ ടീസർ റിലീസ് ചെയ്തു. പ്രമുഖനായ എ.എല്‍. വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയലളിതയായി അഭിനയിക്കുന്നത് ബോളിവുഡ് നടി കങ്കണ റണൗട്ട് ആണ്. തമിഴിലും ഹിന്ദിയിലുമായായിരിക്കും ‘തലൈവി’ പുറത്തിറങ്ങുക. ചിത്രത്തിൽ എം.ജി.ആർ. ആയി എത്തുന്നത് അരവിന്ദ് സ്വാമിയാണ്.
ചടുല നൃത്തംകൊണ്ട് ജയലളിതയുടെ അഭിനയകാലം ഓർമിപ്പിക്കുന്നതും, മുഖ്യമന്ത്രിയായ തലൈവി ‘അമ്മ’വായും ടീസറിൽ എത്തുന്ന കങ്കണയുടെ പ്രകടനം ഇതിനോടകം തന്നെ കയ്യടി നേടിക്കഴിഞ്ഞു.
ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദൻ നിര്‍മാണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ജി വി പ്രകാശ് കുമാറാണ്.
Post Your Comments