
ഗോവ രാജ്യാന്തര ചലച്ചിത്രോത്സവ സംഘാടകര്‍ക്ക് പറ്റിയ ഒരു അബദ്ധമാണ് ഇപ്പോള്‍ സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഒരു ഫോട്ടോ മാറിപ്പോയതാണ് വിഷയമായത്. പിന്നീട് അത് തിരുത്തുകയും ചെയ്തു.
ഐഎഫ്എഫ്ഐ വെബ്സൈറ്റിലെ ഹോമേജ് വിഭാഗത്തിലാണ് പിശകുണ്ടായത്. സത്യജിത്ത് റേയുടെ 1989ലെ ഗണശത്രു എന്ന സിനിമയെ കുറിച്ചാണ് വെബ്സൈറ്റില്‍ പരാമര്‍ശിച്ചത്. സംവിധായകനെ കുറിച്ചുള്ള ഒരു കുറിപ്പും അതിനൊപ്പമുണ്ടായിരുന്നു. ഗണശത്രുവിന്റെ സംവിധായകൻ സത്യജിത്ത് റേ എന്ന് പറയുന്നുമുണ്ട്. എന്നാല്‍ ഉപയോഗിച്ചത് ഗുല്‍സാറിന്റെ ഫോട്ടോയാണ് എന്ന് മാത്രം. ഇതൊരാളുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സ്ക്രീൻ ഷോട്ട് എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. സംഭവം മനസ്സിലായ ഐഎഫ്എഫ്ഐ അധികൃതര്‍ പിന്നീട് തെറ്റ് തിരുത്തുകയായിരുന്നു.
Post Your Comments