ശരീര സൗന്ദര്യ സംരക്ഷണത്തിനായി എന്ത് ചെയ്യാനും മടിക്കത്തവരാണ് സിനിമ താരങ്ങൾ. പ്രത്യകിച്ചും ബോളിവുഡ് താരങ്ങൾ. കൃത്യമായ ഡയറ്റും എക്സര്ഡസൈസും താരങ്ങൾ ഫോളോ ചെയ്യാറുണ്ട്. ഇപ്പോഴിതാ നടി നിയ ശർമ്മയുടെ അതിജീവന കഥയാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആയിരിക്കുന്നത്. ശരീരഭാരം ജീവിതത്തിൽ സൃഷ്ടിച്ച വെല്ലുവിളിയെ കുറിച്ചാണ് നിയ മനസ്സ് തുറന്നത്. തന്റെ ജീവിതത്തിൽ സംഭവിച്ചത് മറ്റൊരാളുടെ ജീവിതത്തിൽ ആവർത്തിക്കരുത് എന്ന് ആഗ്രഹിക്കുന്നതു കൊണ്ട് താൻ ഇക്കാര്യം വെളിപ്പെടുത്തിയതെന്നും നിയ പറയുന്നു.
ബോൾഡ് ആന്റ് സെക്സി എന്നാണ് നിയ ശർമയെ അറിയപ്പെടുന്നത്. താരത്തിന്റെ ഹിറ്റ്നസ് വാർത്തകളിൽ ഇടെ പിടിക്കാറുണ്ടായിരുന്നു. ശരീര ഭാരം കുറയ്ക്കുക എന്നത് തന്റെ മനസിലെ ഒരു ഭ്രന്തൻ ചിന്തയായി എപ്പോഴും കൂടെയുണ്ടായിരുന്നു. എന്നാൽ ഒടുവിൽ ഇത് തന്നെ നയിച്ചത് ഈറ്റിങ് ഡിസോഡേഴ്സിലേയ്ക്കാണ്.
ശരീര ഭാരം കുറയ്ക്കാനും അഴക് വർധിപ്പിക്കാനും വേണ്ടി താൻ പട്ടിണി കിടക്കാൻ തുടങ്ങി. വണ്ണം വയ്ക്കുമെന്ന് ഭയന്ന് രാത്രിയിലേയും ഉച്ചയ്ക്കുമുളള ഭക്ഷണം ഒഴിവാക്കി. ഇതോടു കൂടി ഈ രഹസ്യം തന്റെ സുഹൃത്തുക്കൾ അറിയുകയായിരുന്നു. പ്രോട്ടീൻ ഷെയ്ക്കുകളിൽ മാത്രം അഭയം പ്രാപിച്ചു.
ആദ്യം ആരോഗ്യകരമായ ഡയറ്റുകൾ പിന്തുടരുകയായിരുന്നു. പിന്നെ അതെല്ലാം ഒറ്റയടിയ്ക്ക് ലംഘിച്ച് കണ്ണിൽ കാണുന്നത് മുഴുവൻ വാരിവലിച്ച് കഴിക്കുകയായിരുന്നു. ഭക്ഷണത്തിനോടുള്ള ആസക്തി കൂടി ഈറ്റിങ്ങ് ഡിസോഡറും തനിയ്ക്കുണ്ടായിയെന്നും നിയ പറഞ്ഞു. ജിങ്ക് ഫുഡും മറ്റു വാരിവലിച്ചു കഴിക്കാൻ തുടങ്ങി. കുറ്റബോധം തന്നെ വല്ലതെ വേട്ടയാടിയെന്നും താരം കൂട്ടിച്ചേർത്തു.
തന്റെ സഹപ്രവർത്തകരും അടുത്ത സുഹൃത്തുക്കളുമായ രവി ഡുബോയും അർജുൻ ബിജ് ലാനിയും ചേർന്നാണ് തന്നെ ഈ ദുശീലത്തിൽ നിന്ന് മാറ്റിയെടുത്തതെന്നും താരം പറയുന്നു. ശരീരത്തിന് ചേരാത്ത ഭക്ഷണ ശൈലി പിന്തുടരുമ്പോഴും മറ്റും അവരാണ് തന്നെ നേർവഴിയ്ക്ക് നടത്തിയിരുന്നതെന്നും നിയ ശർമ പറഞ്ഞു.
Post Your Comments