ഗോവയിൽ നടക്കുന്ന അമ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്‍ കോണ്‍വര്‍സേഷന്‍ സെഷനില്‍ അതിഥിയായി എത്തിയതായിരുന്നു നടി താപ്സി. വിദേശികളുൾപെടുന്ന സദസിനെ അഭിസംബോധന ചെയ്യാനെത്തിയ നടി സംസാരിച്ചത് ആഗോളഭാഷയായ ആംഗലേയത്തിലായിരുന്നു. അതേസമയം, അവിടെയുണ്ടായിരുന്ന ആൾ നമ്മുടെ ദേശിയ ഭാഷ ഹിന്ദിയാണെന്നും നിങ്ങൾ ഹിന്ദിയിൽ സംസാരിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ആവശ്യം നിരസിച്ചതോടൊപ്പം
ഇവിടെ ഇരിക്കുന്നവരില്‍ പലര്‍ക്കും ഹിന്ദി അറിയില്ലെന്നും അവരുടെ വികാരത്തെ കൂടെ തനിക്കു മാനിക്കണം എന്നും താപ്‌സി പറഞ്ഞു.
‘ഞാന്‍ ജനിച്ചു വളര്‍ന്നത് ഡല്‍ഹിയില്‍ ആണ്. അതുകൊണ്ടു ഹിന്ദി എനിക്ക് അറിയാം. എങ്കിലും ഇവിടെ ഇരിക്കുന്നവരില്‍ പലര്‍ക്കും ഹിന്ദി അറിയണം എന്നില്ല. ഒപ്പം, ഞാന്‍ ഒരു ബോളിവുഡ് നടി മാത്രം അല്ല തെന്നിന്ത്യന്‍ നടി കൂടിയാണ്. എനിക്ക് എല്ലാവരുടെയും വികാരത്തെമാനിക്കണം -തപ്സി അറിയിച്ചു.
Post Your Comments