നിങ്ങളറിയുമോ ഒരു ജയിൽ ചാനലിനെക്കുറിച്ച്…? സാധ്യതകുറവാണ്, അതിനു നിങ്ങൾ വിയ്യൂർ ജയിലിൽ കിടന്നിട്ടുണ്ടാവണം. ഇന്ത്യൻ ജയിലുകളിലെ ആദ്യത്തെ സ്വന്തം ചാനൽ ‘ഫ്രീഡം വിയ്യൂർ’, പുറം ലോകത്തിനു കേട്ട് കേൾവിയില്ലാത്ത ഈ ചാനലിന്റെ പിറവിയെപ്പറ്റി ഒരു ഡോക്യുമെന്ററി തന്നെ ഉണ്ടായിരിക്കുകയാണ്. ‘മതിലുകൾക്കപ്പുറം’ എന്നാണ് ചിത്രീകരണം കൊണ്ടു ശ്രദ്ധേയമായ ഈ ഡോക്യുമെന്ററിക്ക് പേരിട്ടിരിക്കുന്നത്. ഡോക്യൂമെന്ററിയുടെ ലൊക്കേഷൻ വിയ്യൂർ സെൻട്രൽ ജയിലാണ്. അരങ്ങത്തും അണിയറയിലുമുള്ളവരും വരെ ജയിൽ അന്തേവാസികൾ എന്നതാണ് ഇതിലെ ഏറ്റവും അവിശ്വസനീയമായ കാര്യം.
എല്ലാ ജയിലുകളിലും ഫ്രീഡം ചാനൽ എത്തിക്കുന്നതെന്തിന്റെ ഭാഗമായിട്ടാണ് ‘മതിലുകൾക്കപ്പുറം’ എന്ന ഡോക്യുമെന്ററി ഉണ്ടാകുന്നത്. എന്താണ് ജയിൽ എന്ന് വിശദീകരിക്കുകയാണ് ഈ ഡോക്യൂമെന്ററിയിൽ.
ഇതുവരെ ആയിരക്കണക്കിന് പരിപാടികളാണ് ഫ്രീം വിയ്യൂർ ചാനലിലൂടെ സംപ്രേക്ഷണം ചെയ്തിട്ടുള്ളത്.
ജയിൽ സൂപ്രണ്ടിന്റെ ഓഫീസിന്റെ അടുത്ത മുറിയിൽ ചാനലിന്റെ അണിയറപ്രവർത്തനങ്ങൾ നടക്കുന്നു. ഇവിടെ നിന്നും പോകുന്ന ലൈൻ എല്ലാ സെല്ലുകളിലുമുള്ള ടെലിവിഷനിലേക്ക് ബന്ധിപ്പിക്കുന്നു.
വാർത്ത വായിക്കുന്നതും ക്യാമറ ചെയ്യുന്നതുമൊക്കെ ജയിൽ അന്തേവാസികൾ തന്നെ. സാംസ്കാരിക പരിപാടി, അറിയിപ്പ്, ആവശ്യപ്പെട്ട ഇഷ്ടഗാനങ്ങൾ, ജയിലെലെത്തുന്ന വി.ഐ.പി.കളുമായി അഭിമുഖം, അന്തേവാസികളുടെ ഗാനമേള തുടങ്ങിയവയാണ് ഫ്രീഡം ചാനലിലെ പ്രധാന പരിപാടികൾ. ഇടവേളകളിൽ സിനിമകളും സംപ്രേക്ഷണം ചെയ്യും.
പരിപാടികളെപറ്റിയ പ്രതികരണങ്ങൾ അറിയിക്കുവാൻ തടവുകാര്‍ക്കായി എല്ലാ ബ്ലോക്കുകളിലും ഫ്രീഡം ബോക്സുകളും സ്ഥാപിച്ചിട്ടുണ്ട്.
Post Your Comments