
‘മദരാസ പട്ടണം’ എന്ന ചിത്രത്തിലൂടെ ആര്യയുടെ നായികയായിട്ട് ഇന്ത്യൻ സിനിമയിലേക്ക് കടന്ന് വന്ന താരമായിരുന്നു എമി ജാക്സൺ. പിന്നീട്, ഇന്ത്യൻ ജനപ്രിയ സിനിമ ആരാധകരുടെ ഇഷ്ടതാരമായി എമി. വിവാഹത്തിന് ശേഷം സമൂഹമാധ്യമങ്ങളിലൂടെയാണ് ആരാധകരുമായി ബന്ധപ്പെടുന്നത്. മുൻപ്, തനിക്ക് ഒരാൺകുഞ്ഞു ജനിച്ച വിവരം താരം പങ്കുവച്ചത്, വൈറലായിരുന്നു. ഇപ്പോഴിതാ കുഞ്ഞിനൊപ്പമുള്ള മറ്റൊരു ചിത്രവുമായി താരം വീണ്ടും നവമാധ്യമങ്ങളിൽ നിറയുകയാണ്. ഇൻസ്റ്റാഗ്രാമിൽ, എന്റെ ജീവിതത്തിൻ പ്രകാശമെന്ന തലകെട്ടോടുകൂടിയാണ് എമി ചിത്രം പങ്കുവച്ചിരിക്കുന്നത്.
ആന്‍ഡ്രിയാസ് എന്നാണ് മകന്റെ പേര്. മൂന്ന് മാസം പ്രായമുള്ള ആന്‍ഡ്രിയാസിന്റെ നിരവധി ഫോട്ടോസ് ഇതിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു.
ജോര്‍ജ് പനായോട്ടാണ് എമിയുടെ ഭർത്താവ്, 2015 മുതൽ ഇരുവരും പ്രണയത്തിലായിരുന്നു.
Post Your Comments