
ജോജു ജോർജും നിമിഷ സജയനും അഭിനയിക്കുന്ന ചോലയുടെ പ്രോമോഗാനം പുറത്ത് വിട്ടു. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രത്തിൽ, ബേസില്‍ സി.ജെ എഴുതി സംഗീതം നല്‍കിയ ഗാനമാണ് റിലീസ് ചെയ്തത്. ഹരീഷ് ശിവരാമകൃഷ്ണനും സിതാരയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിൽ ഒരു ഗാനമേളയിൽ ഇവർ ഇരുവരും തന്നെയാണ് ഗാനവതരണവുമായി പ്രത്യക്ഷപ്പെടുന്നത്. ഗാനമേളയ്ക്ക് എത്തി ഇരുട്ടിൽ സദസ്സിലിരിക്കുന്ന നിമിഷയേയും നവാഗതനായ അഖിൽ വിശ്വനാഥിനെയും കാണാം.
വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രീമിയറില്‍ ചോല പ്രദര്‍ശിപ്പിച്ചിരുന്നു. ഡിസംബര്‍ ആറിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
Post Your Comments