BollywoodGeneralLatest News

മാറിടം മറയ്ക്കാന്‍ ഉപയോഗിച്ച വസ്ത്രത്തില്‍ ശ്രീരാമന്റെ പേര്; നടി വാണിയ്ക്കെതിരെ കേസ്

നടിക്കെതിരെ മുംബൈ സ്വദേശിയായ എന്‍ എം ജോഷി പൊലീസില്‍ പരാതി നല്‍കിയി

പലപ്പോഴും ബോളിവുഡ് താരങ്ങള്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ വിവാദത്തില്‍ പെട്ടിട്ടുണ്ട്. ഇപ്പോള്‍ നടി വാണി കപൂറിന്റെ വസ്ത്ര രീതിയും വിവാദത്തിന് തിരികൊളിത്തിയിരിക്കുകയാണ്. താരം ധരിച്ചിരുന്ന വസ്ത്രത്തില്‍ ശ്രീരാമന്റെ പേര് കുറിച്ചിരുന്നതാണ് വിവാദങ്ങള്‍ക്ക് കാരണം. രാം എന്ന പേര് ആവര്‍ത്തിച്ചെഴുതിയ വസ്ത്രം ധരിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ വലിയ വിമര്‍ശനമാണ് വാണിക്കെതിരെ.

നടിക്കെതിരെ മുംബൈ സ്വദേശിയായ എന്‍ എം ജോഷി പൊലീസില്‍ പരാതി നല്‍കിയി. മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നാണ് ഇയാള്‍ പരാതിയില്‍ ആരോപിക്കുന്നത്. അര്‍ദ്ധനഗ്‌നയായുള്ള ചിത്രമാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നതെന്നും ഭഗവാന്‍ ശ്രീ രാമന്റെ പേരാണ് കഴുത്ത് മുതല്‍ മാറിടം വരെ മറയ്ക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്നും വിശദീകരിച്ചാണ് വാണിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. വാണി മാപ്പ് പറയണമെന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശകരുടെ ആവശ്യം.

shortlink

Post Your Comments


Back to top button