BollywoodCinemaGeneralLatest NewsNEWS

സ്‌ട്രേച്ച് മാര്‍ക്കും ഷേവ് ചെയ്യാത്ത കക്ഷവും; യഥാര്‍ത്ഥ ശരീരം എന്തിന് മറച്ചു വയ്ക്കണമെന്ന് ബോളിവുഡ് താരങ്ങൾ

നരച്ച മുടി കറുപ്പിക്കാതെയും സ്‌ട്രെച്ച് മാര്‍ക്കുകള്‍ മറച്ചുവയ്ക്കാതെയും ഷേവ് ചെയ്യാതെയുമുള്ള യഥാര്‍ത്ഥ ശരീരങ്ങള്‍ എന്തിനാണ് മറച്ചുവയ്ക്കുന്നതെന്നാണ് ഇവര്‍ ചോദിക്കുന്നത്

പൊതുവിടങ്ങൾ വൃത്തിയായും ഭംഗിയായും കാണണമെന്ന് സ്ത്രീ-പുരുഷന്മാരെല്ലാം തന്നെ ആഗ്രഹിക്കുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ വിവാഹത്തിനായാലും, പാര്‍ട്ടിയ്ക്കായാലും, ജോലിക്കായാലും, എന്തിന് വെറുതെ പുറത്ത് പോയാലും വളരെ ഭംഗിയായി ഒരുങ്ങാന്‍ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ തങ്ങള്‍ എപ്പോഴും എങ്ങനെയാണോ അങ്ങനെ തന്നെ പൊതുവിടങ്ങളില്‍ കാണപ്പെടാന്‍ ആഗ്രഹിക്കുകയാണ് ഒരു കൂട്ടം സ്ത്രീകള്‍.

ഒരു വര്‍ഷത്തോളമായി ‘Grombre’ എന്ന ഫേസ്ബുക്ക് കൂട്ടായ്മയുമായി ‘ബോഡി പൊസിറ്റിവിറ്റി’ക്ക് വേണ്ടി ഇവര്‍ ക്യാംപയിനുകള്‍ സജീവമായി നടത്തി വരുന്നു. നരച്ച മുടി കറുപ്പിക്കാതെയും സ്‌ട്രെച്ച് മാര്‍ക്കുകള്‍ മറച്ചുവയ്ക്കാതെയും ഷേവ് ചെയ്യാതെയുമുള്ള യഥാര്‍ത്ഥ ശരീരങ്ങള്‍ എന്തിനാണ് മറച്ചുവയ്ക്കുന്നതെന്നാണ് ഇവര്‍ ചോദിക്കുന്നത്. ബോളിവുഡ് താരങ്ങളായ മലൈക അറോറ, സറീന്‍ ഖാന്‍ എന്നിവരും ഇതേ ആശയത്തെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

വയറ്റിലെ സ്‌ട്രെച്ച് മാര്‍ക്ക് കാണുന്ന ചിത്രത്തെ വിമര്‍ശിച്ചവരോട് ഇതാണ് യഥാര്‍ത്ഥ ഞാന്‍, ഇത് കാണിക്കുന്നതില്‍ എനിക്ക് അഭിമാനം മാത്രമേയുള്ളൂ എന്നായിരുന്നു സറീന്‍ പ്രതികരിച്ചത്. ഷേവ് ചെയ്യാത്ത കക്ഷവുമായി കൈകളുയര്‍ത്തി നില്‍ക്കുന്ന ചിത്രമാണ് മുമ്പ് മലൈക അറോറ പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button