CinemaGeneralKollywoodLatest NewsNEWS

ഒരു സിനിമയെടുക്കാൻ രണ്ട് വര്‍ഷമെങ്കിലും വേണം, കാരണം വ്യക്തമാക്കി സംവിധായകന്‍ വെട്രിമാരൻ

എറ്റവുമൊടുവിലായി പുറത്തിറങ്ങിയ അസുരനും തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു.

തമിഴ് സിനിമയിലെ ശ്രദ്ധേയരായ സംവിധായകരിലൊരളാണ് വെട്രിമാരന്‍. ധനുഷിനെ നായകനാക്കിയുളള ചിത്രങ്ങളിലൂടെയാണ് വെട്രിമാരന്‍ എല്ലാവരുടെയും ഇഷ്ട സംവിധായകനായി മാറിയത്. എറ്റവുമൊടുവിലായി പുറത്തിറങ്ങിയ അസുരനും തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം നൂറ് കോടി ക്ലബിലും ചിത്രം എത്തിയിരുന്നു.

ഇപ്പോഴിതാ ഒരു സിനിമയെടുക്കാന്‍ തനിക്ക് കുറഞ്ഞത് രണ്ട് വര്‍ഷം വേണമെന്ന് പറയുകയാണ്  വെട്രിമാരന്‍. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്.

ഒരു സിനിമയെടുക്കാന്‍ കുറഞ്ഞത് രണ്ട് വര്‍ഷം വേണം. കഥയുടെ ലോകത്ത് ജീവിക്കാനാണ് ആ സമയം. വിസാരണ ചലച്ചിത്ര മേളകളിലേക്ക് വേണ്ടി എടുത്ത ചിത്രമാണ്. ആദ്യം അത് തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ മടിച്ചിരുന്നു. വെനീസ് മേളയില്‍ കഥാകൃത്ത് ചന്ദ്രകുമാറിനെ പ്രേക്ഷകര്‍ വാരിപ്പുണര്‍ന്നതാണ് ചിത്രം റിലീസ് ചെയ്യാനുളള പ്രചോദനം. വെട്രിമാരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button