സിനിമാ താരം ഷൌക്കത്ത് കൈഫി അന്തരിച്ചു. നാടകത്തിലൂടെ ശ്രദ്ധിക്കപ്പെടുകയും ഹിന്ദിയിലെ മികച്ച നടിമാരില്‍ ഒരാളുമായിരുന്ന ഷൌക്കത്ത് കൈഫിയ്ക്ക് തൊണ്ണൂറ്റിയൊന്ന് വയസ്സായിരുന്നു. മുംബൈയിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം.
മണ്മറഞ്ഞ ഉര്‍ദു കവിയും ഗാനരചയിതാവുമായ കൈഫി ആസ്മിയുടെ ഭാര്യയാണ്. മക്കള്‍ ശബാന ആസ്മി, ബാബാ ആസ്മി.
ഷൗക്കത്ത് കൈഫി അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ്. ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന് (ഇപ്റ്റ), പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന് എന്നിവയിലെ ആദ്യകാല പ്രവര്‍ത്തകയായ താരം 1964 മുതല്‍ 2002 വരെ ഹിന്ദി സിനിമകളില്‍ സജീവയായിരുന്നു. ‘ഗരം ഹവാ’ ‘ഹീര്‍ റാന്ഞാ’, ‘ഉമ്രാവുജാന്‍’, ‘സലാം ബോംബെ’, ‘സാഥിയ’ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
Post Your Comments