CinemaGeneralLatest NewsMollywoodNEWS

ആകാശ ഗംഗ 2-വില്‍ നിന്നും മറ്റൊരു നടി പിന്മാറിരുന്നു : കാരണം പറഞ്ഞു ശരണ്യ ആനന്ദ്

അതിനാല്‍ 'ആകാശഗംഗ 2'-വില്‍ കത്തിക്കരിഞ്ഞ ശവമായിട്ടാണ് അവളുടെ വരവ്

വലിയ സാഹസികത മുന്നില്‍ വെച്ചു കൊണ്ടായിരുന്നു ശരണ്യ ആനന്ദ് ‘ആകാശ ഗംഗ 2 ‘ എന്ന ചിത്രത്തിലെ ഭീകരരൂപിണിയായ പ്രേതമായി പ്രത്യക്ഷപ്പെട്ടത്. ആദ്യ ഭാഗത്തില്‍ ഗംഗ എന്ന കഥാപാത്രം കത്തിക്കരിയുന്നതായി കാണിച്ചതിനാല്‍  ‘ആകാശ ഗംഗ 2’-വില്‍ കത്തിക്കരിഞ്ഞ ശവമായിട്ടായിരുന്നു അഭിനയിക്കേണ്ടതെന്നും  അത് കൊണ്ട് തന്നെ മറ്റൊരു  നടി ഇതിലെ ഭീകരരൂപിണിയായ പ്രേതത്തെ സ്വീകരിക്കാന്‍ തയ്യാറായില്ല എന്നും ശരണ്യ വ്യക്തമാക്കുന്നു.

വിനയന്‍ സാറിനെ കണ്ടപ്പോള്‍ പ്രധാന നായികയെ തീരുമാനിച്ചിരുന്നു. പിന്നീടുള്ളത് ഗംഗ എന്ന കഥാപാത്രമാണ്.  ഒരു പ്രേതത്തിന്റെ വേഷമാണ് ചെയ്യാമോ എന്ന് അദ്ദേഹം ചോദിച്ചു. ‘ആകാശഗംഗ’യുടെ ആദ്യ ഭാഗത്ത് മയൂരി അവതരിപ്പിച്ച പ്രേത വേഷമാണ് ആദ്യം മനസ്സിലേക്ക് എത്തിയത്. ‘സാര്‍ ഒന്നും നോക്കണ്ട, എനിക്ക് സാറിനൊപ്പം ജോലി ചെയ്‌താല്‍ മാത്രം മതി. എന്റെ മനസ്സിലുള്ള കഥാപാത്രമാണ് സാര്‍ പറഞ്ഞതെന്നായിരുന്നു’ എന്റെ മറുപടി. വിനയന്‍ സാര്‍ അതിന്റെ റിസ്ക്‌ എലമെന്റുകള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. ആദ്യ ഭാഗത്തില്‍ ഗംഗ എന്ന കഥാപാത്രം കത്തിക്കരിയുന്നതായാണ് കാണിച്ചത്. . ഇത് കാരണം വേറെ ഒരു ആര്‍ട്ടിസ്റ്റ് ഈ വേഷത്തില്‍ നിന്ന് പിന്മാറി. പക്ഷെ ഞാന്‍ തീരുമാനത്തില്‍ ഉറച്ചു നിന്നു. അപ്പോഴും എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഊഹിക്കാന്‍ പോലും കഴിഞ്ഞില്ല. എന്തൊക്കെ വെല്ലുവിളികളുണ്ടായാലും പടം തീരുന്നത് വരെ കൂടെ ഉണ്ടാകുമെന്ന് വിനയന്‍ സാറിനു ഉറപ്പ് കൊടുത്തു. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്.

shortlink

Related Articles

Post Your Comments


Back to top button