അമേരിക്കയിൽ ഒരു പൂച്ച രാജ്യം കടന്നു സഞ്ചരിച്ച വാർത്ത നിങ്ങറിഞ്ഞോ..? സാഷ എന്ന കറുത്ത പൂച്ചയാണ് സംഗതി ഒപ്പിച്ചത്. യുഎസ് സംസ്ഥാനമായ ഒറിഗോണിലെ വീട്ടിൽ നിന്നും അപ്രത്യക്ഷ്യനായ സാഷയെ കണ്ടെത്തിയത് അഞ്ച് വര്‍ഷത്തിന് ശേഷം ന്യൂ മെക്‌സിക്കോയിലെ സാന്താ ഫെ നഗരത്തിലാല്‍. അതായത് 1,200 മൈല്‍ (1,900 കിലോമീറ്റര്‍) അകലെ. സാഷയ്ക്ക് മൈക്രോചിപ്പ് ഘടിപ്പിച്ചിരുന്നു.
തന്റെ വളര്‍ത്തുമൃഗത്തെകാണാനില്ലെന്ന് പറഞ്ഞു അഞ്ച് വര്‍ഷം മുന്‍പാണ് ഉടമ റിപ്പോര്‍ട്ട് ചെയ്തത്. സാഷയെ വീണ്ടും കാണാമെന്ന പ്രതീക്ഷ അന്ന് നഷ്ടപ്പെട്ടിരുന്നതായും ഉടമ വിക്ടര്‍ ഉസോവ് പറഞ്ഞു. ‘ ആളുകള്‍ എന്നെ വിവരം അറിയിച്ചപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല,’ അദ്ദേഹം ബിബിസിയോട് പറഞ്ഞു. ‘അവന്‍ മരിച്ചു പോയിക്കാണും എന്നാണ് ഞാന്‍ കരുതിയത്’. സാന്താ ഫെ നഗരം വരെ പൂച്ച എങ്ങനെ എത്തി എന്നത്തിന്റെ വിശദാംശങ്ങള്‍ അജ്ഞാതമാണ്. വഴിയില്‍ കണ്ട ഏതെങ്കിലും മനുഷ്യരുടെ കൂടെ പൂച്ച സഞ്ചരിച്ചതാവാം എന്നാണു ഉടമ കരുതുന്നത്. ”സാഷ ഒരു അമേരിക്കന്‍ സാഹസിക യാത്രയ്ക്ക് പോയതായിട്ടാണ് ഞങ്ങള്‍ക്ക് ഇപ്പോള്‍ തോന്നുന്നത്,” അദ്ദേഹം പറഞ്ഞു.
Post Your Comments