തമിഴകത്ത് പുതിയ കഥകളും പുതിയ അവതരണ രീതികളുമായി വന്നു വിജയം കൈവരിച്ച സംവിധായകനാണ് പ രഞ്ജിത്ത്. രജനികാന്തിനെയും നാനാ പടേക്കാറെയും മുൻനിർത്തി അദ്ദേഹം സംവിധാനം ചെയ്ത കാല, നിരൂപകശ്രദ്ധ നേടിയ ഒന്നായിരുന്നു. ഈ അടുത്ത കാലത്തിറങ്ങിയ രണ്ടു സിനിമകളുടെ വിജയം നാം ആരും കാണാതെ പോകരുതെന്നാണ് രഞ്ജിത്ത് അഭിപ്രായപ്പെടുന്നത്.
കാർത്തിയുടെ കൈതിയും ധനുഷിന്റെ അസുരനുമാണ് തന്നെ ഞെട്ടിച്ചതെന്നാണ് സംവിധായകൻ പറയുന്നത്. കൈതിയുടെ അവതരണ രീതിയും സാങ്കേതികതയും തന്നെ അതിശയിപ്പിച്ചു, ഒപ്പം അസുരൻ പോലൊരു സിനിമ തിയേറ്റർ വിജയം നേടുന്നതും സാധാരമായി കേട്ട് തള്ളിക്കളയേണ്ട ഒരു കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രശസ്തരായ താരങ്ങളുടെ സിനിമ സംവിധാനം ചെയ്തു ലഭിക്കുന്ന പൈസകൊണ്ട്, ദളിത് പിന്നോക്ക സാഹചര്യത്തിൽ നിന്നും വരുന്ന സംവിധായകരുടെ സിനിമകൾ നിർമ്മിക്കുന്ന പണിയിലേർപ്പെടുന്ന വ്യത്യസ്തനായ സംവിധായകാനാണ് രഞ്ജിത്ത്. സമീപകാലത്ത് അദ്ദേഹത്തിന്റെ നിർമാണത്തിൽ, ദളിത് സംവിധായകന്റെ പരിയേറും പെറുമാൾ എന്ന സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവിൽ, നടൻ ആര്യ അഭിനയിക്കുന്ന വടക്കൻ ചെന്നൈയിലെ ബോക്സിങ് പശ്ചാത്തലത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തിന്റെ സംവിധാനതിരക്കിലാണ് രഞ്ജിത്ത്.
Post Your Comments