കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളുമായി പ്രേക്ഷകരുടെ മുന്നിൽ എത്തുന്ന താരമാണ് നയൻതാര. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി എന്ത് ത്യാഗം ചെയ്യാനും താരം മടിക്കാറില്ല. ഇപ്പോഴിത ഒരു കഥാപാത്രപത്തിനായി മാംസാഹാരം ഉപേക്ഷപിച്ചിരിക്കുകയാണ്. മൂക്കൂത്തി അമ്മൻ എന്ന ചിത്രത്തിന് വേണ്ടിയാണ് ലേഡി സൂപ്പർ മാംസാഹാരം ഉപേക്ഷിക്കുന്നത്.
ചിത്രം കഴിയുന്നതുവരെ സസ്യാഹാരം മാത്രമായിരിക്കും കഴിക്കുക എന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഇന്ത്യ ടു ഡേയാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ താരത്തെ കുടത്തെ മുക്കൂത്തി അമ്മന്റ് മുഴുവൻ അണിയറ പ്രവർത്തകരും ചിത്രീകരണം കഴിയുന്നതുവരെ സസ്യാഹാരം മാത്രമായിരിക്കും കഴിക്കുക.
ഇതിനു മുൻപ് രാമ രാജ്യം എന്ന ചിത്രത്തിൽ ,സീതയായ വേഷമിട്ടപ്പോഴും മാംസാഹാരം ഉപേക്ഷിക്കുകയും പാർട്ടികളിൽ നിന്നും മറ്റും മാറി നിൽക്കുകയും താരം ചെയ്തിരുന്നു. നയൻസും വിഘ്നേഷും ന്യൂയോർക്കിൽ നിന്ന് മടങ്ങി എത്തിയാലുടൻ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
Post Your Comments