കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ഒരു വാർത്തയായിരുന്നു , മൂന്ന് ഭാഷകളിൽ നിന്നായി മമ്മൂട്ടി നായകനായ മൂന്ന് ചിത്രങ്ങൾക്ക് ഫിലിംഫെയര്‍ നോമിനേഷന് ലഭിച്ചുവെന്നതും, ഈ നേട്ടം കൈവരിക്കുന്ന ആദ്യ നടനാണ് മമ്മൂട്ടിയെന്ന്. നിർഭാഗ്യവശാൽ വ്യാജമായ ഈ വാർത്ത സമൂഹമാധ്യമങ്ങളിലടക്കം പങ്കുവച്ചവരുടെ കൂട്ടത്തിലാകട്ടെ നിരവധി പ്രമുഖരും അടങ്ങിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ, മമ്മൂട്ടിയുടെ ഔദ്യോഗിക ആരാധക സംഘവും ഈ വാർത്ത വ്യാജമെന്നും, ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അറിയിച്ചിരിക്കുകയാണ്.
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട (മലയാളം), റാമിന്റെ പേരൻപ് (തമിഴ്), വൈ.എസ്.ആറിന്റെ ജീവിതം പറയുന്ന യാത്ര (തെലുങ്ക്) എന്നിവയാണ് ഫിലിം ഫെയറിന് പരിഗണിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചത്. അതേസമയം, മമ്മൂട്ടിയെന്ന നടന്റെ പ്രതിഭയാണ് ഇത്തരത്തിലുള്ളൊരു വ്യാജവാർത്ത വിശ്വസിക്കാനും പ്രചരിപ്പിക്കാനും കാരണമായതെന്ന ഒരു അഭിപ്രായവും ഉയർന്നു വരുന്നുണ്ട്.
Post Your Comments