ഹാസ്യത്തിനും സസ്പെന്സിനും ഒരുപോലെ പ്രാധാന്യം നൽകി നിർമ്മിച്ച ഇന്ദ്രജിത്ത്, മുരളി ഗോപി ചിത്രം ‘താക്കോല്‍’ഉടൻ പ്രദർശനത്തിനെത്തുമെന്ന് റിപ്പോർട്ടുകൾ. ഷാജി കൈലാസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്, കിരണ്‍ പ്രഭാകരനാണ്. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഇലക്ട്ര എന്ന സിനിമയുടെ തിരക്കഥ രചനയിലൂടെ ശ്രദ്ധ നേടിയ എഴുത്തുകാരനാണ് കിരണ്‍ പ്രഭാകരന്.
ഇന്ദ്രജിത്തും മുരളി ഗോപിയും ക്രിസ്ത്യന്‍ പാതിരിമാരായിട്ടാണ് സിനിമയിലെത്തുന്നത്. ‘ടിയാന്’ എന്ന ചിത്രത്തിന് ശേഷം ഇന്ദ്രജിത്തും മുരളി ഗോപിയും വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത താക്കോലിനുണ്ട്.
എം ജയചന്ദ്രനാണ് ചിത്രത്തിനായ് സംഗീതമൊരുക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. രഞ്ജി പണിക്കരും നെടുമുടി വേണുവും ചിത്രത്തില്‍ പ്രധാന വേഷമിടുന്നുണ്ട്.
ഡിസംബര്‍ 6 നായിരിക്കും ചിത്രം സിനിമ കൊട്ടകകളിലേക്കെത്തുക.
Post Your Comments