തെന്നിന്ത്യയിലും ബോളിവുഡിലുമായി മുന്‍നിര നായികയായി തിളങ്ങിയ നടിയാണ് ഇല്യാന ഡിക്രൂസ്. തെലുങ്കിലും ഹിന്ദിയിലുമാണ് നടി കൂടുതല്‍ സിനിമകള്‍ ചെയ്തിരുന്നത്. ദളപതി വിജയുടെ ഹിറ്റ് ചിത്രം നന്‍പനില്‍ നായികയായത് ഇല്യാനയായിരുന്നു. അടുത്തിടെ ഇല്യാന കാമുകനും ലിവിങ് പങ്കാളിയുമായ ആന്‍ഡ്രൂസ് നിബോണുമായുളള ബന്ധം പിരിഞ്ഞത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
കാമുകനുമായുളള ബന്ധം പിരിഞ്ഞതിന് ശേഷം നടി വിഷാദ രോഗത്തിന് അടിമയായെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ഇതേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.
ചികില്‍സ തേടുമ്പോള്‍ താന്‍ ഒരു ദിവസം 12 ഗുളികകള്‍ കഴിക്കാറുണ്ടായിരുന്നുവെന്ന് നടി പറയുന്നു. അത് ശരീരഭാരം വര്‍ധിപ്പിച്ചിരുന്നു. പിന്നീട് ഭാരം കുറയ്ക്കുന്നതിനായി ജിമ്മില്‍ പോകുമ്പോഴും മാധ്യമങ്ങള്‍ ട്രോളുകളിലേക്ക് നയിക്കുന്ന ഫോട്ടോകള്‍ എടുക്കാറുണ്ടെന്നും ഇലിയാന പറഞ്ഞു.
Post Your Comments