CinemaGeneralLatest NewsMollywoodNEWSUncategorized

കേരളം കണ്ട നിയമപോരാട്ട യുദ്ധം; പ്രഭാവതിയമ്മയുടെ ജീവിതത്തെ ആസ്പദമാക്കി മറാത്തി സിനിമ

തന്റെ മകന് നീതി കിട്ടാന്‍ വേണ്ടി 13 വര്‍ഷം നീണ്ട നിയമ യുദ്ധമായിരുന്നു പ്രഭാവതിയമ്മ നടത്തിയത്.

കേരളം കണ്ട എറ്റവും വലിയ നിയമപോരാട്ടങ്ങളിലൊന്നായിരുന്നു പ്രഭാവതിയമ്മ എന്ന സ്ത്രിയുടേത്. തിരുവന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ മൂന്നാം മുറയ്ക്കു വിധേയനായി കൊല്ലപ്പെട്ട ഉദയകുമാറിന്റെ അമ്മ. 2005 സെപ്തംബര്‍ 27ന് മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഇരുമ്പുപൈപ്പു കൊണ്ട് അടിച്ചും ഉരുട്ടിയുമാണ് കൊലപ്പെടുത്തിയത്. തന്റെ മകന് നീതി കിട്ടാന്‍ വേണ്ടി 13 വര്‍ഷം നീണ്ട നിയമ യുദ്ധമായിരുന്നു പ്രഭാവതിയമ്മ നടത്തിയത്.

ഇപ്പോഴിതാ പ്രഭാവതിയമ്മയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിരിക്കുകയാണ്. മലയാളത്തിലല്ല, മറാത്തിയില്‍. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ് മാധ്യമങ്ങളിലൂടെ അറിഞ്ഞ സംവിധായകന്‍ ആനന്ദ് മഹാദേവനാണ് ഈ ചിത്രത്തിന്റെ സ്രാഷ്ടാവ്. മായി ഘാട്ട് ക്രൈം നമ്പര്‍. 103/2005എന്ന പേരില്‍. ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തില്‍ മായ് ഘട്ട് പ്രദര്‍ശനത്തിനെത്തുമ്പോള്‍ എല്ലാ അമ്മമമാര്‍ക്കുമുള്ള സമര്‍പ്പണമാണ് ഈ ചിത്രമെന്ന് അടിവരയിടുകയാണ് സംവിധായകന്‍.

കസ്റ്റഡി മരണങ്ങള്‍ ലോകത്ത് എവിടെയും നടക്കാവുന്നതാണ്. ലോകത്ത് എവിടെയാണെങ്കിലും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജനത അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഒന്നു തന്നെ. രണ്ടു തലങ്ങളിലായാണ് ആനന്ദ് മഹാദേവന്‍ ഈ വിഷയത്തെ സമീപിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button