
പ്രശസ്ത വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചോലയുടെ പ്രോമോ സോങ്ങ് ഇന്ന് വൈകിട്ട് 6 മണിക്ക് പുറത്തിറങ്ങും. ജോജു ജോര്‍ജ്ജ്, നിമിഷാ സജയന് തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വ്യത്യസ്ത സിനിമകളുടെ സൃഷ്ടാവ് സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ചിത്രമാണ് ചോല.
ചോലയിലെ അഭിനയത്തിന് ഈ കൊല്ലത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നിമിഷ സജയൻ സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച കരണത്തിലാണ്, ചിത്രം തിയേറ്ററുകളിലേക്ക് വരാൻ വൈകുന്നത്.
കെ വി മണികണ്ഠന്, സനല്‍ കുമാര്‍ ശശിധരന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോജു തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ഷാജി മാത്യു, അരുണാ മാത്യു എന്നിവര്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍ ആണ്. അജിത് ആചാര്യ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകണം നിർവ്വഹിക്കുന്നത്. ബേസില്‍ ജോസഫ്, കുട്ടി രേവതി എന്നിവരാണ് ചിത്രത്തിന്റെ ഗാനരചയിതാക്കള്‍. സംഗീത സംവിധാനം ബേസില്‍ ജോസഫ് ആണ്.
കഴിഞ്ഞ വര്‍ഷം മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ചിത്രമാണ് ചോല.
Post Your Comments