CinemaGeneralLatest NewsMollywoodNEWS

23 വയസ്സില്‍ പതിനേഴ് വയസ്സുള്ള മകന്‍റെ അമ്മ: ഒരു നടിയും ഏറ്റെടുക്കാത്ത റോള്‍!

പത്മാരജന്റെ 'ഓര്‍മ്മ' എന്ന ചെറുകഥയുടെ സിനിമാ രൂപമായിരുന്നു തന്മാത്ര

മീര വാസുദേവ് എന്ന അഭിനേത്രി തന്റെ ആദ്യം ചിത്രം സ്വീകരിച്ചത് ഒരു നടിയും ഏറ്റെടുക്കാന്‍ മടിക്കുന്ന കഥാപാത്രം ഏറ്റെടുത്തു കൊണ്ടായിരുന്നു. 2005 ഡിസംബര്‍ പതിനാറിന് റിലീസ് ചെയ്ത തന്മാത്ര എന്ന ചിത്രത്തിലൂടെയാണ് മീര വാസുദേവ് അരങ്ങേറുന്നത്. മോഹന്‍ലാല്‍ ബ്ലെസ്സി ടീമിന്റെ ആദ്യ ചിത്രമായ തന്മാത്രയില്‍ ലേഖ എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിച്ചത്.

23-ആം വയസ്സില്‍ പതിനേഴു വയസുകാരന്റെ അമ്മയായി അഭിനയിക്കാന്‍ മീരയ്ക്ക് മടിയുണ്ടായിരുന്നില്ല. അന്നത്തെ കാലത്ത് ഏതൊരു യുവനടിയും അമ്മ കഥാപാത്രം തിരസ്കരിക്കുന്നിടത്താണ് പതിനേഴ്‌ വയസ്സുകാരന്റെ അമ്മയായി ഇമേജ് നോക്കാതെ മീര പ്രത്യക്ഷപ്പെട്ടത്. ഗോള്‍ഡന്‍ കളര്‍ ഹെയറും ജീന്‍സും ടോപ്പും അണിഞ്ഞാണ് മീര ബ്ലെസ്സി എന്ന സംവിധായകന് മുന്നില്‍ എത്തിയത്, എന്നാല്‍ തന്റെ സിനിമയിലെ നായിക കഥാപാത്രം ഇത് തന്നെയെന്നു ബ്ലെസ്സി തീരുമാനിക്കുകയായിരുന്നു.

പത്മാരജന്റെ ‘ഓര്‍മ്മ’ എന്ന ചെറുകഥയുടെ സിനിമാ രൂപമായിരുന്നു തന്മാത്ര. മറവി രോഗം ബാധിച്ച രമേശന്‍ എന്ന വ്യക്തിയുടെ കുടുംബ ജീവിതത്തെ മുന്‍നിര്‍ത്തി പറഞ്ഞ ചിത്രം വാണിജ്യപരമായും കലാപരമായും ശ്രദ്ധ നേടിയിരുന്നു. നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, പ്രതാപ്‌ പോത്തന്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button