മീ ടൂ ആരോപണം നേരിടുന്ന ഗായകനും സംഗീത സംവിധായകനുമായ അനു മാലിക്കിനെ സംഗീത ഷോയായ ഇന്ത്യന്‍ ഐഡലില്‍ നിന്ന് വീണ്ടും പുറത്താക്കി. മാലിക്കിനെ ജഡ്ജായി തിരഞ്ഞെടുത്തതിനെതിരെ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.
മാലിക്കിനെ ജഡ്ജിംഗ് പാനലില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന് സോണി ടിവിക്ക് നോട്ടീസ് അയച്ചിരുന്നു. മീ ടൂ ആരോപണത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഐഡല്‍ പത്താം എഡിഷനില്‍ നിന്ന് അനു മാലിക്കിനെ പുറത്താക്കിയെങ്കിലും പുതിയ എഡിഷനില്‍ അനു മാലിക്ക് തിരിച്ചെത്തുകയായിരുന്നു.
എന്നാൽ മാലിക്കിന് പകരക്കാരനെ സോണി ടിവി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഷോയുടെ തുടക്കം മുതലുള്ള വിധികര്‍ത്താവാണ് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ അനു മാലിക്. സോന മോഹപത്ര, ശ്വേത പണ്ഡിറ്റ് എന്നീ രണ്ട് ഗായികമാരും പേരു വെളിപ്പെടുത്താത്ത രണ്ട് ഗായികമാരുമാണ് മാലിക്കിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത്.
Post Your Comments