Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsNationalNEWS

“സിനിമ ആളുകളെ ഒന്നിപ്പിക്കുന്ന മാധ്യമമാണ്”; ഐഎഫ്എഫ്ഐ വേദിയെ അഭിസംബോധന ചെയ്തു ബിഗ് ബി

സിനിമ ഹാളില്‍ ഇരുട്ടിൽ നമ്മള്‍ ഇരിക്കുന്നു. നമ്മുടെ അടുത്തിരിക്കുന്ന ആളുടെ സമുദായമോ, വര്‍ണോ, ജാതിയോ ഒന്നും നമ്മള്‍ അന്വേഷിക്കാറില്ല

സാമൂഹികവും പ്രാദേശികവും കാലികവുമായ ജീവിതങ്ങളിലെ അതിരുകൾക്കപ്പുറത്തേക്ക് കടന്ന് മനുഷ്യരെ ഒന്നിപ്പിക്കുന്ന മാധ്യമാണ് സിനിമയെന്ന് അമിതാഭ് ബച്ചൻ. അമ്പതാമത് ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ വേദിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഇതിഹാസ നടൻ.

ഒരു സാര്‍വത്രിക മാധ്യമമാണ് സിനിമ. അത് ദേശങ്ങൾ, കാലങ്ങൾ, ഭാഷകൾ തുടങ്ങി എല്ലാ വ്യത്യാസങ്ങളെയും മായ്ച്ചുകളഞ്ഞു ആളുകളെ ഒരുമിപ്പിക്കുന്നു. ദിവസങ്ങൾ കഴിയുംതോറും ആളുകൾക്കും സമൂഹങ്ങൾക്കും ഇടയിലൂടെ അതിർത്തികൾ പെരുകുന്ന സാഹചര്യത്തിൽ സമാധാനം പുനർസ്ഥാപിക്കാനുള്ള ചില മാർഗങ്ങളിലൊന്ന് സിനിമയാണ്, അമിതാഭ് ബച്ചൻ പറഞ്ഞു. സിനിമ ഹാളില്‍ ഇരുട്ടിൽ നമ്മള്‍ ഇരിക്കുന്നു. നമ്മുടെ അടുത്തിരിക്കുന്ന ആളുടെ സമുദായമോ, വര്‍ണോ, ജാതിയോ ഒന്നും നമ്മള്‍ അന്വേഷിക്കാറില്ല. ഒരേ സിനിമ എല്ലാവരും ആസ്വദിക്കുന്നു. ഒരേ പാട്ട് ആസ്വദിക്കുന്നു, ഒരേ തമാശ കേട്ട് ചിരിക്കുന്നു, ഒരേ വികാരത്താല്‍ കരയുന്നു, സിനിമ ഐക്യം പ്രധാനം ചെയുന്നു. ആയതിനാൽ, സർഗാത്മകതയെ നമുക്ക് പ്രോത്സാഹിപ്പിക്കാം, സിനിമകൾ നിർമിക്കാം, ഈ ഭൂമിയെ കൂടുതൽ സമാധാനമുള്ളതാക്കി തീർക്കാം, ഇന്ത്യൻ സിനിമയുടെ അനശ്വര താരം ബച്ചൻ പറഞ്ഞവസാനിപ്പിച്ചു.

shortlink

Related Articles

Post Your Comments


Back to top button