CinemaGeneralKollywoodLatest NewsNEWS

തല ’60’ൽ അജിത്തിനു വില്ലൻ അരവിന്ദ് സ്വാമിയോ..? ഞെട്ടലോടെ ആരാധകർ

ഹീറോയെ വെല്ലുന്ന പ്രതിനായകനായ ആ കഥാപാത്രത്തെ, വീണ്ടും അജിത്തിന്റെ സിനിമയിലൂടെ കാണാൻ പോകുന്നുവോ എന്ന ആകാംക്ഷയിലാണ് ആരാധകർ

മണിരത്‌നത്തിന്റെ സംവിധാനത്തിൽ വിശ്വവിഖ്യാത അഭിനേതാക്കളായ സാക്ഷാൽ മമ്മൂട്ടിയ്ക്കും രജനികാന്തിനും നേർക്കുനേർ നിന്ന് അഭിനയിക്കുന്ന താരമായിട്ടായിരുന്നു അരവിന്ദ് സ്വാമിയുടെ അരങ്ങേറ്റം. എന്നും തിളങ്ങി നിൽക്കുന്ന ഒരു കഥാപാത്രമാക്കി അദ്ദേഹമതിനെ മാറ്റി. കുറച്ചുകാലത്തെ അഭിനയത്തിനു ശേഷം സിനിമയിൽ നിന്നും ദീർഘമായ ഒരു ഇടവേള എടുത്ത അരവിന്ദ് സ്വാമി ജയം രാജയുടെ സംവിധാനത്തിൽ സിദ്ധാർഥ്‌ അഭിമന്യൂ എന്ന അനശ്വര വില്ലൻ കഥാപാത്രമായിട്ടായിരുന്നു തമിഴിലേക്ക് പുനരവതാരമെടുത്ത് വന്നത്. ഹീറോയെ വെല്ലുന്ന പ്രതിനായകനായ ആ കഥാപാത്രത്തെ, വീണ്ടും അജിത്തിന്റെ സിനിമയിലൂടെ കാണാൻ പോകുന്നുവോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന അജിത്തിന്റെ ഏറ്റവും പുതിയ സിനിമയായ ‘തല 60ൽ'( താത്കാലിക പേര് ) അരവിന്ദ് സ്വാമി പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ട്. അതേസമയം, അണിയറ പ്രവർത്തകരോ അരവിന്ദ് സ്വാമിയോ റിപ്പോർട്ടുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവിൽ, ജയലളിതയുടെ ജീവിതം പറയുന്ന തലൈവി എന്ന ചിത്രത്തിൽ എംജിആർ ആയി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അരവിന്ദ് സ്വാമി.

shortlink

Related Articles

Post Your Comments


Back to top button