തന്റെ ആദ്യ ചിത്രം കൊണ്ട് പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ സംവിധായകനാണ് വിനീത് ശ്രീനിവാസന്. ഇപ്പോള്‍ അഭിനേതാവ് എന്ന നിലയില്‍ തന്റെ സിനിമാ കരിയര്‍ തുടരുന്ന വിനീത് ശ്രീനിവാസന് തന്റെ രണ്ടാം ചിത്രവും നിര്‍മിച്ചു കഴിഞ്ഞു, ‘ആനന്ദം’ എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന് നിര്‍മ്മിച്ച ‘ഹെലന്’ തിയേറ്ററില്‍ മികച്ച അഭിപ്രയാവുമായി മുന്നേറുകയാണ്. സിനിമയെ കാര്യ ഗൗരവമായി തന്നെ സമീപിക്കുമ്പോള്‍ വീട്ടില്‍ ഉണ്ടാകാറുള്ള ചില രസകരമായ സംഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് വിനീത് ശ്രീനിവാസന്
‘മലര്‍വാടി’ എന്ന സിനിമ എഴുതിയ ശേഷം ഞാന്‍ ആദ്യമേ അച്ഛനെ കാണിച്ചപ്പോള്‍ അച്ഛന് പറഞ്ഞത് ഒന്നും ശരിയായിട്ടില്ല എന്നാണ്, പിന്നെ വീണ്ടും എട്ടു സീനുകള്‍ റീ റൈറ്റ് ചെയ്തപ്പോള്‍ എഴുതി എഴുതി ഒരു പതം വന്നിട്ടുണ്ട് എന്നുള്ള മറുപടി ലഭിച്ചു. ‘വടക്കന്‍ സെല്‍ഫി’ എഴുതി കഴിഞ്ഞു അച്ഛനെ കാണിച്ചപ്പോള്‍ പറഞ്ഞു ആദ്യ ഭാഗം നന്നായിട്ടുണ്ട് എന്നാല്‍ അത്രയും തന്നെ രണ്ടാം ഭാഗം മോശമായിട്ടുണ്ട്, എന്നായിരുന്നു.
‘മലര്‍വാടി’ ചെയ്യുന്ന സമയത്ത് ധ്യാന്‍ എന്നോട് ചോദിച്ചു ഞാന്‍ ഈ സിനിമയില്‍ ‘ഒരു ഗാനം പാടിക്കോട്ടേ’ എന്ന് അങ്ങനെ അവന് സ്റ്റുഡിയോയില്‍ വന്നു പാടി നോക്കി രണ്ടു മൂന്ന് ടേക്ക് കഴിഞ്ഞപ്പോള്‍ അവനു തന്നെ കാര്യം മനസ്സിലായി തിരിച്ചു പോയി. റിപ്പോര്‍ട്ടര്‍ ചാനലിലെ ‘മീറ്റ് ദി എഡിറ്റെഴ്സ്’ എന്ന പ്രോഗ്രാമില്‍ സംസാരിക്കവേയായിരുന്നു വിനീത് ശ്രീനിവാസന് ശ്രീനിവാസനെക്കുറിച്ചും ധ്യാനിനെക്കുറിച്ചുമുള്ള രസകരമായ സംഭവം പങ്കുവെച്ചത്.
Post Your Comments