മലയാള സിനിമയിലെ പഴയകാല സംവിധായകരിൽ പ്രശസ്തനായ ഒരാളാണ് സ്റ്റാന്‍ലി ജോസ്. ഹിറ്റ് സിനിമകളുമായി മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന പല സംവിധായകരുടേയും ഗുരു കൂടിയാണ് അദ്ദേഹം. തച്ചോളി അമ്പു, പടയോട്ടം തുടങ്ങിയ സിനിമകള്‍ക്ക് പിന്നില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഉദയ സ്റ്റുഡിയോയ്ക്ക് വേണ്ടിയും അദ്ദേഹം സിനിമകളൊരുക്കിയിരുന്നു.
സ്റ്റാന്‍ലി ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു വേഴാമ്പല്‍. ശ്രീദേവി മികച്ച നടിയായി മാറുമെന്ന് അന്ന് തന്നെ അറിയാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെയായി അടുത്ത സൗഹൃദമാണ് സ്റ്റാന്‍ലിനുള്ളത്.
മഞ്ഞില്‍ വിരിഞ്ഞ പൂക്കളെന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു മോഹന്‍ലാലിനെ പരിചയപ്പെട്ടത്. ഇന്നത്തെ നിലയിലേക്ക് താനെത്തുമെന്ന് അന്ന് മോഹന്‍ലാല്‍ കരുതിയിരുന്നില്ല. ആദ്യമൊരു കീര്‍ത്തനമൊക്കെ അദ്ദേഹം പാടിത്തന്നിരുന്നു. ആളൊരു രസികനാണെന്ന് അപ്പോഴേ മനസ്സിലായിരുന്നു. എല്ലാവരേയും സോപ്പിടുന്ന സ്വഭാവമുണ്ടായിരുന്നു സ്റ്റാന്‍ലിൻ പറയുന്നു.
ആ സമയത്ത് ശങ്കര്‍ തിളങ്ങി നില്‍ക്കുകയായിരുന്നു. കൊടൈക്കനാലില്‍ വരുന്ന ടൂറിസ്റ്റുുകളെല്ലാം ശങ്കറിനെ കാണാനായി തിരക്ക് കൂട്ടുകയായിരുന്നു. കാണാനും ഓട്ടോഗ്രാഫ് നേടാനുമൊക്കെയായുള്ള നെട്ടോട്ടത്തിലായിരുന്നു വരുന്നവരെല്ലാം. ശങ്കറിന്റെ തിരക്ക് കണ്ട് മോഹന്‍ലാല്‍ അമ്പരന്ന് നില്‍ക്കുകയായിരുന്നു. ഭാവിയില്‍ അതിനേക്കാളും വലിയ താരമായി താന്‍ മാറുമെന്ന് മോഹന്‍ലാല്‍ കരുതിയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments