ബോളിവുഡിലെ സൂപ്പര്‍ താരമാണ് നടി ശില്‍പ്പ ഷെട്ടി. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരത്തിന് ഇപ്പോഴും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ തൊണ്ണൂറുകളില്‍ പ്രണയവും ജീവിതവും വളരെ ലളിതമായിരുന്നുവെന്ന് പറയുകയാണ് ശില്‍പ്പ. ” ഞങ്ങള്‍ക്ക് അന്ന് ഫോണ്‍ ഇല്ലായിരുന്നു. തൊണ്ണൂറുകളുടെ അവസാനത്തിലോ അല്ലെങ്കില്‍ 90 നോ 96 നോ ഇടയ്ക്കാണ് മൊബൈല്‍ പ്രചാരത്തിലായത്. എനിക്ക് തെറ്റിയിട്ടില്ല എന്നാണ് വിശ്വാസം. ആ സമയത്ത് മൊബൈല്‍ സ്വന്തമാക്കുക എന്നത് സാധ്യമല്ലായിരുന്നു. എന്നെ വിശ്വസിക്കണം. കാരണം അന്നത്തെക്കാലത്ത് അത് വളരെ ചെലവേറിയ ഒന്നായിരുന്നു.
അത് വളരെ ലളിതമായിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതിനെ എങ്ങനെ വിശദീകരിക്കണമെന്ന് എനിക്കറിയില്ല. ഇന്ന് ജീവിതം വളരെ സങ്കീര്‍ണ്ണമാണ്. നമ്മള്‍ തന്നെയാണ് അതിനെ ഇങ്ങനെ സങ്കീര്‍ണ്ണമാക്കിയത്. ഇന്ന് ബന്ധങ്ങളുടെ മേല്‍ ഒരുപാട് സമ്മര്‍ദ്ദങ്ങളും അനുഭവിക്കേണ്ടി വരുന്നുണ്ട്. പക്ഷേ എനിക്ക് തോന്നുന്നത് നിങ്ങള്‍ അതിന്റെ ഒഴുക്കില്‍ സഞ്ചരിക്കുന്നതാണ് നല്ലതെന്നാണ്”.- ശില്‍പ്പ പറയുന്നു.
Post Your Comments