രഘുനാഥ് പലേരി എഴുതിയ തിരക്കഥകള്‍ പോലെ രസകരമാണ് രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് രചനകളും. ഒരു പുതിയ കുഞ്ഞു സിനിമ പരിചയപെടുത്തി കൊണ്ട് തന്റെതായ നര്‍മ വാക്യങ്ങളാല്‍ വീണ്ടും മുഖ പുസ്തകത്തില്‍ ശ്രദ്ധ നേടുകയാണ് മലയാളത്തിന്റെ ഹിറ്റ് തിരക്കഥാകൃത്ത്
രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ചങ്ങനാശേരി മീഡിയ വില്ലേജിൽ സിനിമ പഠിക്കുന്ന കുറച്ചു വിദ്യാർത്ഥികൾ നിർമ്മിച്ച ഒരു ഷോർട്ട് ഫിലിം ആണ് “അഥീന”. ഇവർക്കൊപ്പം ഞാനും കുറച്ച് ദിവസം മാഷായി ഇവരുടെ ക്ലാസിൽ ഇരുന്നിട്ടുണ്ട്. നല്ല അനുഭവങ്ങൾ ആയിരുന്നു. ഈ കുട്ടികളിൽ നിന്നും ഞാൻ വിസിൽ അടിക്കാൻ പഠിച്ചിരുന്നു. പക്ഷേ ഞാൻ പോര. ശബ്ദം അത്രക്കങ്ങ് വരുന്നില്ല.
“അഥീന”യുടെ ആദ്യത്തെ പോസ്റ്റർ ആണ് ഇത്. നല്ല പോസ്റ്റർ. കുഞ്ഞു സിനിമയും നന്നാവും എന്നു തോന്നുന്നു. അവരാണെങ്കിൽ നല്ല കുട്ടികളുമാണ്. എന്റെ മുഖപുസ്തക ചങ്ങാതിമാരും കാണട്ടെ എന്ന ആഗ്രഹം കാരണമാണ് “അഥീന”യെ കൗതുകത്തോടെ ഇവിടെ ഒട്ടിക്കുന്നത്. മുൻപ് പോസ്റ്ററുകൾ പതിക്കാൻ മൈദയാൽ ഉണ്ടാക്കുന്ന പശ വേണമായിരുന്നു. ഇപ്പോൾ മൗസ് മതി.
അഥീന സംവിധായകനോട് പറയുന്നത് ഇതാണ്.
“ഞാൻ കണ്ടതാണ്…
ഞാൻ അറിഞ്ഞതാണ്..
സത്യമാണ് !!!
നുണയെന്ന് വിശ്വസിക്കാൻ ആഗ്രഹിച്ച സത്യം…”
ബാക്കി അഥീന വന്നിട്ട്..
Dop – ChacksOn chacko
Ast director – Nashif Ahmed , Rahul Raj , Soorya Narayanan
Editor – Jhonson Berdin
സംവിധാനം: ഷാൻ മാത്യു.
എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ.
ബാക്കിയുള്ള അഭിനന്ദനങ്ങൾ സിനിമ കണ്ട ശേഷം തരാം
Post Your Comments