മലയാള സിനിമയിലെ പുതുതലമുറ താരങ്ങളിൽ ലഹരി ഉപയോഗം വേണ്ടത്തയൊരാളാണ് കുഞ്ചാക്കോ ബോബനെന്ന് സലിംകുമാർ. മദ്യമോ, സിഗരറ്റോ അദ്ദേഹത്തിനാവശ്യമില്ല; ചങ്ങനാശ്ശേരിയിലെ എസ്ബി കോളേജിന്റെ യൂണിയൻ ആഘോഷപരിപാടിയിൽ സംസാരിക്കവെ വിദ്യാർത്ഥികളോടും അധ്യാപകരോടുമായി സലിംകുമാർ പറഞ്ഞു. എസ്ബി കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥിയും അഭിമാനവുമാണ് മലയാളികളുടെ ചാക്കോച്ചൻ.
പുതുതലമുറക്കാരായ മലയാള സിനിമ അഭിനേതാക്കളിൽ മദ്യപിക്കാത്ത, പുകവലിക്കാത്ത ഒരാളായി ഞാന്‍ കണ്ടിട്ടുള്ള ഏകവ്യക്തി കുഞ്ചാക്കോ ബോബനാണ്. ബോബൻ ഈ കോളേജിൽ നിന്നും വന്നവനാണ് സലിം കുമാർ കുശലം പറഞ്ഞു. ഒരു ദിവസം കുറച്ചുപേർ എന്നെ ഒരു പരിപാടിക്ക് ക്ഷണിക്കാൻ വന്നിരുന്നു. ലഹരി ഉപയോഗങ്ങൾക്കെതിരെയുള്ള സത്യപ്രതിജ്ഞയ്ക്കാണെന്ന് അറിയിച്ചു. ആ ക്ഷണം ഞാൻ നിരസിച്ചു. ഞാന്‍ സിഗരറ്റ് വലിക്കും എന്നതുകൊണ്ടാണത്. സിഗരറ്റ് വലിയൊരു മയക്കുമരുന്ന് അല്ലെങ്കിലും അതൊരു മയക്കുമരുന്ന് തന്നെയാണ്. ഒന്നുകില്‍ മമ്മൂട്ടിയെ വിളിക്കൂ. അല്ലെങ്കില്‍ ജഗദീഷിനെയോ കുഞ്ചാക്കോ ബോബനെയോ വിളിക്കൂ അവരോട് എനിക്ക് പറയാനുണ്ടായിരുന്നത് അത്ര മാത്രമായിരുന്നു താരം പറഞ്ഞു.
സമൂഹമാധ്യമങ്ങൾ സമ്മാനിച്ച തിക്താനുഭവങ്ങൾ പങ്കുവച്ച സലിം കുമാർ, താൻ ഏകദേശം പതിനഞ്ചോളം പ്രാവശ്യം സമൂഹമാധ്യമങ്ങളിലൂടെ മരിച്ചിട്ടുണ്ടെന്നും, അത്തരം വ്യാജവാർത്തകളറിഞ്ഞു പല സുഹൃത്തുക്കളും തന്റെ വീട്ടിലേക്ക് വിളിച്ചിട്ടുണ്ടെന്നും പറഞ്ഞപ്പോൾ സദസൊന്നാകെ പൊട്ടിച്ചിരിക്കുകയാണുണ്ടായത്. തനിക്കൊരസുഖം പിടിപെട്ടപ്പോഴായിരുന്നു ഇത്തരത്തിൽ വാർത്തകൾ പ്രചരിച്ചത്, ആരൊക്കെയോ തന്നെ കൊന്നിട്ടുണ്ട്, അങ്ങനെ സ്വന്തം മരണം കണ്ട് കന്നിതള്ളിപ്പോയ ആളാണ് താൻ, സലിം കുമാർ പറഞ്ഞു.
ജീവനോടെയിരിക്കുന്നവര്‍ മരിച്ചുപോയെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവരുണ്ടിവിടെ, അന്യന്റെ ദു:ഖത്തില്‍ സുഖം കണ്ടെത്തുന്ന മനോവൈകൃതമുള്ളവരായി ഒരു തലമുറമാറുകയാണെന്നും അദ്ദേഹം ആശങ്ക പങ്കുവച്ചു.
Post Your Comments