CinemaLatest NewsNew ReleaseUncategorized

“സുമ്മാ…കിഴി..” രജനികാന്തിനായി അനിരുദ്ധ് സംഗീതത്തിൽ ‘ദർബാറിലെ ‘ പുതിയ ഗാനം വരുന്നു

"സുമ്മ കിഴി.." എന്ന് തുടങ്ങുന്ന ഗാനമാണ് ചോർന്നത്. ഈ ഗാനം ആലപിച്ചിരിക്കുന്നത് തമിഴിലെ പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രമണ്യമെന്നതും ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ ചിത്രമായ പേട്ടയിൽ മരണമാസ്സ്‌ എന്ന ഗാനത്തിനിടയിൽ എസ് പി ബി പാടിയ വരികൾ ഹിറ്റ് ആയിരുന്നു

“മരണം…മാസ്സ് മരണം..” ഒട്ടേറെ പ്രത്യേകതകളുമായി രജനികാന്തിന്റെ പുതിയ സിനിമയായ ദർബാറിലെ ഗാനങ്ങൾ പുറത്ത് വരാൻ ഒരുങ്ങികഴിഞ്ഞുവെന്ന് സൂചനകൾ. എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്യുന്നത് അനിരുദ്ധ് ആയതിനാൽ പ്രേക്ഷകരും ആരാധകരും ആകാംക്ഷയിലാണ്. ‘പേട്ട’ എന്ന സിനിമയിലൂടെ സ്റ്റൈൽ മന്നൻ രജനികാന്തിനായി അനിരുദ്ധ് ഒരുക്കിയ ഗാനങ്ങളെല്ലാം തന്നെ സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളായിരുന്നു.

പുതിയ റിപ്പോർട്ടുകളനുസരിച്ചു, ഡിസംബർ 7നായിരിക്കും ദർബാർ സിനിമയുടെ ഓഡിയോ ലോൻജ് നടക്കുക. അതേസമയം, ചിത്രത്തിലെ ആദ്യ ഗാനം ചോർന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. “സുമ്മ കിഴി..” എന്ന് തുടങ്ങുന്ന ഗാനമാണ് ചോർന്നത്. ഈ ഗാനം ആലപിച്ചിരിക്കുന്നത് തമിഴിലെ പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രമണ്യമെന്നതും ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ ചിത്രമായ പേട്ടയിൽ മരണമാസ്സ്‌ എന്ന ഗാനത്തിനിടയിൽ എസ് പി ബി പാടിയ വരികൾ ഹിറ്റ് ആയിരുന്നു. ഇക്കരണത്തിനാൽ തന്നെ, രജനികാന്തിന്റെ സിനിമയിലെ ഗാനങ്ങൾക്കായി വലിയ പ്രതീക്ഷയിലാണ് സിനിമാലോകം.

shortlink

Related Articles

Post Your Comments


Back to top button