CinemaGeneralLatest NewsMollywoodNEWS

ജോലി രാജിവെച്ചപ്പോള്‍ മണ്ടന്‍ തീരുമാനം എന്ന് പറഞ്ഞ് ഏവരും കുറ്റപ്പെടുത്തി, ഒപ്പം നിന്നത് റിന്ന മാത്രം; വെളിപ്പെടുത്തലുമായി നിവിന്‍ പോളി

സിനിമയില്‍ നിനക്ക് ആരുമില്ല, നീ എന്താകും സിനിമയില്‍ എന്നൊക്കെ എല്ലാവരും ചോദിച്ചു.

മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധയനായ നടനാണ് നിവിന്‍ പോളി. എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ച് ഒമ്പത് വര്‍ഷം മുമ്പാണ് നിവിന്‍ പോളി സിനിമയിലെത്തുന്നത്. ജോലി രാജിവെച്ചപ്പോള്‍ ഏവരും അത് മണ്ടന്‍ തീരുമാനം എന്നാണ് പറഞ്ഞത്. ഭാര്യ റിന്ന മാത്രമാണ് അന്ന് താരത്തിനൊപ്പം നിന്നത്. ഇപ്പോള്‍ ഈ കാര്യങ്ങളൊക്കെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നിവിന്‍ ഇക്കാര്യങ്ങളെ കുറിച്ച് പറഞ്ഞത്.

നിവിന്‍ പോളിയുടെ വാക്കുകള്‍ ഇങ്ങനെ …………

”ജോലി രാജിവെക്കാന്‍ തീരുമാനിച്ചപ്പോള്‍ എല്ലാവരും എതിര്‍ത്തു. മണ്ടത്തരമാണ് എന്ന് എല്ലാവരും പറഞ്ഞു. സിനിമയില്‍ നിനക്ക് ആരുമില്ല, നീ എന്താകും സിനിമയില്‍ എന്നൊക്കെ എല്ലാവരും ചോദിച്ചു. ചിലപ്പോള്‍ ജോലി മടുത്തതുകൊണ്ടായിരിക്കാം നിനക്ക് അങ്ങനെ തോന്നുന്നത്, കുറച്ചുകൂടി താത്പര്യമുള്ള രീതിയില്‍ ജോലി ചെയ്യാന്‍ നോക്കൂ എന്നൊക്കെ കൂട്ടുകാരും വീട്ടുകാരും ഉപദേശിച്ചു. ‘ജോലി ചെയ്യാന്‍ താത്പര്യമില്ല എന്നും മനസ്സ് ഇവിടെയൊന്നുമല്ലെന്നും റിന്നയോട് സംസാരിച്ചു. അപ്പോ റിന്നയാണ് പറഞ്ഞു, ‘ഞാന്‍ നിര്‍ബന്ധിക്കില്ല, എന്താണോ ഇഷ്ടം അത് ചെയ്യുക, ബാക്കിയെല്ലാം അതിന്റെ വഴിക്ക് വന്നോളും’ എന്ന്. അന്ന് പോസിറ്റീവ് ആയി പ്രതികരിച്ചത് റിന്ന മാത്രമായിരുന്നു.

”എങ്ങനെ സിനിമാലോകത്ത് എത്തിപ്പെടണം എന്ന ഐഡിയയൊന്നും അന്നില്ലായിരുന്നു. സിനിമ കിട്ടുമോ, കിട്ടിയാല്‍ ആദ്യത്തെ റോള്‍ എന്തായിരിക്കും എന്നൊക്കെ ഓര്‍ത്തിരിക്കുന്ന കാലത്താണ് മലര്‍വാടിയുടെ ഓഡിഷനില്‍ പങ്കെടുക്കുന്നതും സെലക്ഷന്‍ കിട്ടുന്നതും. പ്രകാശന്‍ എന്ന കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കണം എന്ന് അപ്പോഴും അറിയില്ലായിരുന്നു. ഓരോ സിനിമകള്‍ കഴിയുമ്പോഴും ഓരോന്ന് പഠിക്കും. എല്ലാം വിനീതുമായി സംസാരിക്കുമായിരുന്നു, ഓരോ കഥകള്‍ കേള്‍ക്കുമ്പോഴും. തുടക്കസമയത്ത് വിനീതും അല്‍ഫോന്‍സുമൊക്കെ ഒരുപാട് സഹായിച്ചിട്ടുണ്ട്.

”മൂത്തോന്‍ ടൊറന്റോയില്‍ പ്രദര്‍ശിപ്പിച്ച് കഴിഞ്ഞപ്പോള്‍ ഈ സാഹചര്യങ്ങളെല്ലാം ഞാന്‍ ഓര്‍ത്തു. എവിടെ തുടങ്ങി, ഇപ്പോള്‍ എവിടെയെത്തി എന്നെല്ലാം. ദൈവാനുഗ്രഹമാണോ ഭാഗ്യമാണോ ഒന്നും അറിയില്ല”- നിവിന്‍ പോളി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button