തൊണ്ടിമുതലും എന്ന ചിത്രത്തിലെ പ്രകടനം പോത്തേട്ടന്‍ ബ്രില്ല്യന്‍സ് മാത്രമാണെന്ന് തുറന്നു പറയുകയാണ് നിമിഷ. സൂക്ഷ്മമായ നിരീക്ഷണം കൊണ്ട് ദിലീഷ് പോത്തന്‍ ലിഫ്റ്റ് ചെയ്തെടുത്ത കഥാപാത്രമാണ് തൊണ്ടിമുതലിലെ ശ്രീജ എന്ന് നിമിഷ പങ്കുവയ്ക്കുന്നു. അഭിനയത്തില്‍ ഒരു ആക്ടറുടെ പ്രകടനം കണ്ടു ഞെട്ടിപ്പോയ അനുഭവത്തെക്കുറിച്ചും നിമിഷ പറയുന്നു. ഫഹദ് ഫാസിലിന്റെ അഭിനയത്തേക്കാള്‍ വല്ലാതെ നോക്കിയിരുന്നു പോയ പ്രകടനം ചോലയിലെ ജോജു ജോര്‍ജ്ജിന്‍റെതാണെന്നാണ് നിമിഷയുടെ തുറന്നു പറച്ചില്‍.
‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് കാരണം പോത്തേട്ടന്‍ ബ്രില്ല്യന്‍സ് തന്നെയാണ്. സാധാരണക്കാരായ ഓരോ കഥാപാത്രങ്ങളെ ചൂണ്ടി കാണിച്ച് സൂക്ഷ്മമായ നിരീക്ഷണത്തോടെ ലിഫ്റ്റ് ചെയ്തെടുത്ത കഥാപാത്രമാണ് തൊണ്ടിമുതലിലെ ശ്രീജ. ‘ചോല’ എന്ന ചിത്രത്തിലെ ജോജു ചേട്ടന്റെ പ്രകടനം എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഫഹദ് ഇക്കയേക്കാള്‍ ഞാന്‍ അന്തിച്ചിരുന്നു പോയത് ജോജു ചേട്ടന്റെ പ്രകടനത്തിന് മുന്നിലായിരുന്നു. ഒരു രക്ഷയില്ലാത്ത പെര്‍ഫോമന്‍സ് ആയിരുന്നു അത്. അങ്ങനെയൊരു പ്രകടനം ഓപ്പോസിറ്റ് ഭാഗത്ത് നിന്ന് വരുമ്പോള്‍ ഒരു നടി എന്ന നിലയില്‍ നമ്മളും ഷിഫ്റ്റ് ചെയ്യും. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നിമിഷയുടെ തുറന്നു പറച്ചില്‍.
Post Your Comments