GeneralLatest NewsMollywood

“ര​ണ്ടാ​മൂ​ഴ’​ത്തി​ല്‍ ശ്രീ​കു​മാ​റി​നു വന്‍ തി​രി​ച്ച​ടി!!

എം.​ടി ന​ല്‍​കി​യ കേ​സി​ല്‍ മ​ധ്യ​സ്ഥ ച​ര്‍​ച്ച വേ​ണ​മെ​ന്ന ശ്രീ​കു​മാ​റി​ന്‍റെ ആ​വ​ശ്യം മു​ന്‍​സി​ഫ് കോ​ട​തി​യും കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ട​തി​യും ത​ള്ളി

പ്രമുഖ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ നോ​വ​ല്‍ “​ര​ണ്ടാ​മൂ​ഴം’ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്നതാനെന്നു സംവിധായകന്‍ ശ്രീകുമാര്‍ അറിയിച്ചിരുന്നു. എന്നാല്‍ രണ്ടാമൂഴം സി​നി​മ​യാ​ക്കാ​നു​ള്ള ക​രാ​ര്‍, സം​വി​ധാ​യ​ക​നാ​യ വി.​എ. ശ്രീ​കു​മാ​ര്‍ ലം​ഘി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍ കോ​ഴി​ക്കോ​ട് ഫ​സ്റ്റ് അ​ഡീ​ഷ​ണ​ല്‍ മു​ന്‍​സി​ഫ് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ കേ​സി​ല്‍ ന​ട​പ​ടി​ക​ള്‍ തു​ട​രാ​മെ​ന്നു ഹൈ​ക്കോ​ട​തിയുടെ പുതിയ വിധി.

എം.​ടി ന​ല്‍​കി​യ കേ​സി​ല്‍ മ​ധ്യ​സ്ഥ ച​ര്‍​ച്ച വേ​ണ​മെ​ന്ന ശ്രീ​കു​മാ​റി​ന്‍റെ ആ​വ​ശ്യം മു​ന്‍​സി​ഫ് കോ​ട​തി​യും കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ട​തി​യും ത​ള്ളി​. ഇ​തി​നെ​തി​രേ ശ്രീ​കു​മാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി ത​ള്ളി​യാ​ണ് സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ തീ​രു​മാ​നം. പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം.​ടി​യും ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്നു.

shortlink

Related Articles

Post Your Comments


Back to top button