സിനിമയിലെത്തി 25 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് നടൻ ബിജു മേനോന്‍. ലാല്‍ ജോസ് സംവിധാനം ചെയ്‌ത 41 എന്ന ചിത്രമാണ് അദ്ദേഹത്തിന്റേതായി തിയേറ്ററുകളിലേക്കെത്തിയ ഒടുവിലത്തെ സിനിമ. സിനിമയിലെത്തിയ കാലം മുതലേ തന്നെ അടുത്ത സുഹൃത്തുക്കളായി മാറിയവരാണ് ലാല്‍ ജോസും ബിജു മേനോനും. ഉപനായകനായാണ് കരിയർ തുടങ്ങിയതെങ്കിലും പിന്നീട് നായകനിലേക്ക് എത്തുകയായിരുന്നു നടൻ. എല്ലാതരത്തിലുമുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചായിരുന്നു താരം മുന്നേറിയത്.
ബിജു മേനോന്റെ പതിവ് വേഷം മാറ്റി വേറിട്ട് അവതരിപ്പിക്കാന്‍ ശ്രമിച്ച സംവിധായകരിലൊരാളാണ് ലാല്‍ ജോസ്. പട്ടാളമെന്ന സിനിമയിലൂടെയായിരുന്നു അദ്ദേഹം ഇത്തരത്തിലൊരു ശ്രമം നടത്തിയത്. എന്നാല്‍ ആ ശ്രമം വേണ്ടത്ര വിജയിച്ചിരുന്നില്ല. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
2018 ല്‍ പുറത്തിറങ്ങിയ സിനിമയില്‍ ബെന്നിയെന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ജ്യോതിര്‍മയിയായിരുന്നു ബിജു മേനോന്റെ ജോഡിയായി എത്തിയത്. ഇവരുടെ കെമിസ്ട്രിക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയസ് കഥാപാത്രങ്ങളില്‍ നിന്നും മാറി തമാശയുമായി ബിജു മേനോനെ അവതരിപ്പിക്കുകയായിരുന്നു ലാല്‍ ജോസ്. ആ പരീക്ഷണത്തിന് അത്ര നല്ല റിസല്‍ട്ടായിരുന്നു അക്കാലത്ത് ലഭിച്ചത്.
ബിജു മേനോനെക്കുറിച്ചുള്ള അന്നത്തെ സങ്കല്‍പ്പത്തെ പൊളിച്ചെഴുതാന്‍ ശ്രമിച്ച സിനിമയായിരുന്നു അത്. വളരെ സീരിയസായിട്ടുള്ള, മമ്മൂട്ടിയുടെ അനിയന്‍ കഥാപാത്രം അല്ലെങ്കില്‍ മമ്മൂട്ടിക്ക് ശേഷം പൗരുഷമുള്ള കഥാപാത്രത്തെ അവതരിപ്പിക്കേണ്ടയാള്‍ ഇതായിരുന്നു ബിജു മേനോനെക്കുറിച്ചുള്ള ധാരണ. അതിനാല്‍ത്തന്നെ തമാശയോ അത്തരം കാര്യങ്ങളോ ഒന്നും പുറത്തെടുക്കാനായി പ്രേക്ഷകര്‍ സമ്മതിച്ചിരുന്നില്ല. എന്നാല്‍ പില്‍ക്കാലത്ത് അതിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അത്ര പെട്ടെന്ന് നടന്‍മാരെ സ്വീകരിക്കുന്നവരല്ല മലയാളി പ്രേക്ഷകര്‍. വലരെ പതുക്കെയേ അത് സംഭവിക്കുകയുള്ളൂ. അങ്ങനെ സമയമെടുത്ത് വരുന്നവര്‍ സിനിമയില്‍ നിലനില്‍ക്കുമെന്നും ലാല്‍ ജോസ് പറഞ്ഞു.
Post Your Comments