യുവ നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിന് നേരെയുണ്ടായ വെടിവയ്പിന്റെ പിന്നിലെ ബുദ്ധികേന്ദ്രം മലയാള സിനിമയിലെ പ്രമുഖ നിര്‍മാതാവ്. അധോലോക കുറ്റവാളി രവി പൂജാരി നടത്തിയ ആക്രമണമെന്ന നിലയില്‍ വിവാദത്തില്‍പ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഡോ. അജാസ് എന്ന നിര്‍മാതാവാണു വെടിവയ്പ് ആസൂത്രണം ചെയ്തതെന്നു കണ്ടെത്തിയിരിക്കുന്നത്.
അധോലോക കുറ്റവാളി രവി പൂജാരിക്ക് വേണ്ടി അജാസ് ക്വട്ടേഷന്‍ ഏറ്റെടുക്കുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ജയസൂര്യ നായകനായ ഇടി, ധ്യാന്‍ ശ്രീനിവാസന്റെ ഗൂഡാലോചന തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് അജാസ്. അജാസ് വിദേശത്തേക്ക് കടന്നുവെന്നാണ് പുതിയ വിവരങ്ങള്‍.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15-നാണ് കൊച്ചി പനന്പള്ളിനഗറിലെ ബ്യൂട്ടിപാര്‍ലര്‍ കെട്ടിടത്തിനു നേരെ രണ്ടംഗ സംഘം വെടിയുതിര്‍ത്തത്. ബ്യൂട്ടി പാര്‍ലറിന്റെ സ്റ്റെയര്കേസിലേക്കു വെടിവച്ച ശേഷം അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
Leave a Comment