CinemaGeneralKollywoodLatest NewsNEWS

കമല്‍ഹാസന് ശസ്‍ത്രക്രിയ, കുറച്ച് ആഴ്‍ചകള്‍ വിശ്രമം വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍

രാഷ്ട്രീയ സിനിമ ജീവിതത്തിലെ തിരക്കുകള്‍ മൂലം പല പ്രാവശ്യമായി ശസ്ത്രക്രിയ മാറ്റി വച്ചിരിക്കുകയായിരുന്നു

തമിഴ് സിനിമ നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ ഹാസനെ നാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. 2016ല്‍ കാലിലുണ്ടായ പൊട്ടലിനെ തുടര്‍ന്ന് സ്ഥാപിച്ച ഇംപ്ലാന്റ് നീക്കം ചെയ്യാന്‍ വേണ്ടിയാണ് ശസ്ത്രക്രിയ.

രാഷ്ട്രീയ സിനിമ ജീവിതത്തിലെ തിരക്കുകള്‍ മൂലം പല പ്രാവശ്യമായി ശസ്ത്രക്രിയ മാറ്റി വച്ചിരിക്കുകയായിരുന്നു. ഇതോടെയാണ് വരും ദിവസം ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. മക്കള്‍ നീതിമയ്യം ഉപാധ്യക്ഷന്‍ ഡോ. ആര്‍ മഹേന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്. നാളെ ആശുപത്രിയില്‍ അഡ്മിറ്റ് ആകാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കാൻ കുറച്ചു ആഴ്‍ചകള്‍ വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button